
തെന്നിന്ത്യൻ സിനിമാ രംഗത്ത് നടി തൃഷ്ണ കൃഷ്ണന് തന്റെ താരമൂല്യം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്. ഒരു സമയത്ത് തൃഷയുടെ കരിയര്‍ ഗ്രാഫ് ഒന്ന് ചെറുതായി പതറിയെങ്കിലും ’96’ എന്ന ചിത്രത്തിലൂടെ കുതിച്ചു കയറി. തുടര്‍ന്ന് ചെയ്ത സിനിമകള്‍ ഓരോന്നും സൂപ്പര്‍ ഹിറ്റായിരുന്നു.
‘പൊന്നിയിൻ സെൽവന്റെ’ വിജയം നഷ്ടപ്പെട്ട് പോയെന്ന് കരുതിയ മുൻനിര നായികാ സ്ഥാനം തൃഷയ്ക്ക് തിരികെ നൽകി. പൊന്നിയന്‍ സെല്‍വന്‍ ചിത്രങ്ങള്‍ തൃഷയുടെ താരപദവി വാനോളം ഉയര്‍ത്തി. അതിന് ശേഷം ‘ലിയോ’ എന്ന സിനിമയുടെ വന്‍ വിജയം മാര്‍ക്കറ്റ് വാല്യു കൂട്ടി. കരിയറിൽ ഇടയ്ക്കിടെ വലിയ ഇടവേള വന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്താൻ തൃഷയ്ക്ക് ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.
താരമാകുന്നതിനപ്പുറം മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് തൃഷ ഇപ്പോൾ ശ്രമിക്കുന്നത്. അതേസമയം സിനിമാ ലോകത്ത് എന്നും തൃഷയുമായി താരതമ്യം ചെയ്യപ്പെടുന്ന നടി നയൻതാരയാണ്.

ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് വന്നവരാണിവർ. തമിഴിലും തെലുങ്കിലും ഒരേ പോലെ സജീവമായവർ. സൂപ്പർതാര സിനിമകൾ ഒരുപോലെ തന്നെ ഇരുവരെയും തേടി വന്നു. ഇന്ന് കരിയർ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഇവർ ഒരേപോലെ മുന്നേറുന്നു.
ഒരുകാലത്ത് ഇന്റസ്ട്രിയില്‍ താരപ്പോര് വളരെ ശക്തമായി നടന്നിരുന്നു. സെലിബ്രിറ്റി ഈഗോകളുടെ കഥകള്‍ മാത്രം പുറത്തുവന്നിരുന്ന ഗോസിപ്പു കോളങ്ങളും അന്ന് സജീവമായിരുന്നു. അന്നൊക്കെ നായികമാര്‍ക്കിടയില്‍ തന്നെ വലിയ രീതിയിലുള്ള ഈഗോ ക്ലാഷുകളും ഉണ്ടായിരുന്നു. അക്കാലത്ത് ഏറെ ശ്രദ്ധ നേടിയ താര യുദ്ധമായിരുന്നു നയന്‍താരയുടേതും തൃഷ കൃഷ്ണന്റേതും.
ഇരുവരുടെയും സിനിമകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമൊക്കെ ആരാധകര്‍ താരതമ്യപ്പെടുത്തി സംസാരിക്കുന്നതും ശത്രുതയുടെ ആഴം കൂട്ടി. പിന്നീട് ആ പിണക്കം മറന്ന് രണ്ടു പേരും ഒരുമിച്ച് വേദികള്‍ പങ്കിടാന്‍ തുടങ്ങിയപ്പോഴും ഗോസിപ്പുകള്‍ നിലനിന്നിരുന്നു.
സിനിമയില്‍ നായികമാര്‍ക്ക് ആയുസ് കുറവാണ് എന്ന് പറഞ്ഞ കാലത്താണ് തൃഷ കൃഷ്ണൻ സിനിമയിലേക്ക് വന്നത്. അക്കാലത്ത് തൃഷയും നയന്‍താരയും തമ്മിലുള്ള ക്ലാഷ് പരസ്യമായി തന്നെ തുടര്‍ന്നിരുന്നു. പക്ഷേ പിന്നീട് ആ ക്ലാഷ് സംസാരിച്ച് തീര്‍ത്തത് തൃഷ തന്നെയാണെന്ന് ഒരവസരത്തില്‍ നയന്‍താര തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

“തങ്ങള്‍ക്കിടയില്‍ എന്താണെന്ന് അറിയാത്ത ഒരു മിസ് അണ്ടര്‍സ്റ്റാന്റിങ് വന്നു. അതിന് ശേഷം പരസ്പരം സംസാരിക്കുന്നത് ഇല്ലാതെയായി. അത് വര്‍ഷങ്ങളോളം നീണ്ടുപോയി. കുറേ കാലം കഴിഞ്ഞ് ഒരു ഫിലിം ഫെയറില്‍വച്ച് തങ്ങൾ കണ്ടുമുട്ടി. പിണക്കം മറന്ന് അന്ന് ആദ്യം സംസാരിച്ചത് തൃഷയാണ്. ഇങ്ങോട്ടു വന്ന് സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ, അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. അന്ന് തങ്ങള്‍ പാച്ച് അപ് ആയി എന്നാണ് നയന്‍താര തൃഷയുമായുള്ള പിണക്കത്തെപ്പറ്റി പറഞ്ഞത്”.
കുറേക്കാലം മിണ്ടാതെ നടന്ന ഒരാളോട്, ഇങ്ങോട്ട് വന്ന് മിണ്ടാന്‍ കാണിച്ച തൃഷയുടെ ആ ഗുണത്തെ താന്‍ അപ്രിഷ്യേറ്റ് ചെയ്യുന്നതായും അന്ന് നയന്‍താര പറഞ്ഞിരുന്നു. അതിന് ശേഷമാണ് നയന്‍താരയും തൃഷയും പരസ്പരം വേദികള്‍ പങ്കിടാന്‍ തുടങ്ങിയത്. അതിന് ശേഷവും ഇരുവര്‍ക്കുമിടയില്‍ ഒരു പുകമറ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താരയെയും സമാന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നയൻതാരയുടെ ഭർത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ‘കാത്തുവാക്കിലെ രണ്ട് കാതല്‍’ എന്ന ചിത്രത്തില്‍ സമാന്ത ചെയ്ത റോളിന് വേണ്ടി ആദ്യം സമീപിച്ചത് തൃഷയെ ആയിരുന്നു. എന്നാല്‍ നടി അത് ചെയ്യാന്‍ തയ്യാറായില്ല. നയന്‍താരയുമായി തനിക്ക് യാതൊരു പ്രശ്‌നമില്ല എന്ന് പറഞ്ഞ തൃഷ, വലിയ ബന്ധമില്ല എന്നും വ്യക്തമാക്കിയിരുന്നു. നയന്‍താരയുമായി താരതമ്യപ്പെടുത്തുന്നതിനോടും വിരോധമില്ല. എന്തെന്നാല്‍ ഒരേ സമയത്ത് സിനിമയില്‍ വന്നവരാണ് ഞങ്ങള്‍, ഒരേ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു തുടങ്ങി. അതുകൊണ്ടാവാം ആളുകള്‍ താരതമ്യപ്പെടുത്തുന്നത്. അതിനെ പോസിറ്റീവായിട്ടാണ് കാണുന്നത് എന്നാണ് തൃഷ പറഞ്ഞത്.

നയന്‍താര ലേഡി സൂപ്പര്‍സ്റ്റാറായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്നപ്പോള്‍, തൃഷ സൗത്ത് ഇന്ത്യന്‍ ക്വീന്‍ എന്ന വിശേഷണത്തിന് അര്‍ഹയായി. 41 ലും അത്ഭുതപ്പെടുത്തുന്ന തൃഷയുടെ സൗന്ദര്യവും അഭിനയവും തന്നെയായിരുന്നു അതിന് കാരണം. 40 പിന്നിട്ടിട്ടും വിജയ ചിത്രങ്ങളിൽ നായിക ആയതോടെ തൃഷയുടെ പ്രതിഫലവും കൂടി. ഇതുവരെ നയന്‍താരയായിരുന്നു പ്രതിഫലത്തില്‍ മുന്‍പില്‍. അത് മറികടന്ന് എത്തിയിരിക്കുകയാണ് ഇപ്പോള്‍ തൃഷ.
എന്നാൽ പക്ഷെ വ്യക്തി ജീവിതത്തിൽ ആണെങ്കിലും പ്രൊഫഷണൽ ലൈഫിൽ ആണെങ്കിലും തീർത്തും വ്യത്യസ്തരാണ് തൃഷയും നയൻതാരയും. വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ തമ്മിൽ സൗഹൃദമില്ല. താരമെന്ന ചിന്തയില്ലാതെ പെരുമാറുന്ന വ്യക്തിയെന്നാണ് തൃഷയെക്കുറിച്ച് സഹപ്രവർത്തകർ പറയാറുള്ളത്.
എന്നാൽ പക്ഷെ നയൻതാര അങ്ങനെ പെട്ടെന്ന് സഹപ്രവർത്തകരുമായി അടുക്കുന്നയാളല്ല. സമകാലീനരായ നായിക നടിമാരുടെ മികച്ച പെർഫോമൻസുകളെക്കുറിച്ച് പറയാൻ തൃഷയ്ക്ക് മടിയില്ല. എന്നാൽ പക്ഷെ നയൻതാര പൊതുവെ മറ്റ് നായിക നടിമാരെ പ്രശംസിക്കുന്ന ആളല്ല. സാമ്പത്തിക കാര്യങ്ങളിൽ ആയാൽ പോലും ഇവർ തമ്മിൽ നല്ല അന്തരമുണ്ട്.
110 കോടിയുടെ ആസ്തി തൃഷയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നയൻതാരയുടെ ആസ്തി 200 കോടിക്ക് മുകളിലാണ്. പ്രെെവറ്റ് ജെറ്റും ആഡംബര കാറുകളുമുള്ളയാളാണ് നയൻതാര. കോടികൾ വിലയുള്ള ബംഗ്ലാവിലാണ് നടി താമസിക്കുന്നത്. സിനിമയ്ക്ക് പുറമെ ബിസിനസ് ലോകത്തും താരം വളരുന്നു. സ്കിൻ കെയർ ബ്രാൻഡും മറ്റ് ബിസിനസുകളും താരത്തിനുണ്ട്. നിരവധി കമ്പനികളിൽ നിക്ഷേപവുമുണ്ട് നയൻതാരയ്ക്ക്.

നയൻതാരയുടെ ആഡംബര ജീവിതം ആരാധകർക്ക് അറിയാവുന്നതാണ്. എന്നാൽ പക്ഷെ തൃഷ ഇതിൽ നിന്നും വളരെ വ്യത്യസ്തയാണ്. പുറമേക്ക് സിംപിളായി തോന്നുന്നതിനാൽ തൃഷയുടെ ലൈഫ് സ്റ്റെെലിനെക്കുറിച്ച് പലർക്കുമറിയില്ല. നയൻതാരയെ പോലെ തന്നെ കോടികളുടെ ബംഗ്ലാവുകൾ തൃഷയ്ക്കുണ്ട്. ഹൈദരാബാദിൽ ആറ് കോടിയുടെ ബംഗ്ലാവും ചെന്നെെയിൽ 10 കോടിയുടെ ബംഗ്ലാവും നടിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരവും നടിക്കുണ്ട്. മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ തുടങ്ങിയ കാറുകൾ തൃഷയ്ക്കുണ്ട്.
എന്നാൽ തന്റെ സ്വകാര്യ ജീവിതം നടി പൊതുവെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാറില്ല. സോഷ്യൽ മീഡിയയിൽ താനെങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കാൻ താൽപര്യമില്ലെന്ന് നടി ഒരിക്കൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കിയിരുന്നു. നയൻതാരയേക്കാൾ മികച്ച അവസരങ്ങൾ ഇന്ന് തൃഷയ്ക്കാണ് കോളിവുഡിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ തമിഴിലും മലയാളത്തിലും എല്ലാം തൃഷയുടേതായി വരാനിരിയ്ക്കുന്നതെല്ലാം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ്.
‘തഗ് ലൈഫാണ് തമിഴിൽ നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. കമൽ ഹാസൻ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്നമാണ്. തഗ്ഗ് ലൈഫിന് വേണ്ടി തൃഷ വാങ്ങുന്നത് 12 കോടി രൂപയാണ്. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ടൊവിനോ തോമസാണ് ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രങ്ങൾ മാത്രമല്ല, വരാനിരിയ്ക്കുന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രമായ റാമില്‍ നായിക തൃഷയാണ്. അജിത്തിനൊപ്പം ഗുഡ് ബാഡ് അഗ്ലി, വിടാമുയര്‍ച്ചി എന്നീ രമണ്ട് സിനിമകളാണ് വരാനിരിയ്ക്കുന്നത്. ഇനി തൃഷയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തിലും ഇപ്പോള്‍ തൃഷയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.











