
മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നുവെന്ന് നടി ഷബാന ആസ്മി. കൂടുതൽ സമയം ഐഎഫ്എഫ്കെയിൽ ചെലവഴിക്കാൻ തോന്നുന്നുവെന്നും ഷബാന ആസ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎഫ്എഫ്കെയിലെ ചിത്രങ്ങളും കാണികളും മികച്ചതാണെന്നും ഷബാന അഭിപ്രായപ്പെട്ടു.മലയാള സിനിമ ലോകം കഴിഞ്ഞ കുറെ കാലങ്ങളായി ഒരു വിപ്ലവത്തിലൂടെ തന്നെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് .
പണ്ട് ഉണ്ടായിരുന്ന ജനാധിപത്യമോ അന്നത്തെ ചട്ടക്കൂടോ ഒന്നും തന്നെ ഇന്നുള്ളതിനെ സ്വാധീനിക്കുന്നില്ല എന്നതുപോലെ തന്നെ മലയാള സിനിമയും അതിൻറെതായ ചില മാറ്റത്തിന്റെ പാതയിലായിരുന്നു.ഇതിൽ നിന്നും പുറത്തുവന്ന ലോകം കണ്ടത് മുഖച്ഛായ തന്നെ മാറിയിട്ടുള്ള പുതിയൊരു വിപ്ലവമാണ് .ഇന്ന് കാണുന്ന വളർച്ചക്ക് വഴിവച്ചതും അത് തന്നെയാണ് .
മലയാളത്തിൽ അഭിനയിക്കാൻ ഭാഷ തടസ്സമാകുന്നുണ്ടെന്ന് പറഞ്ഞ ഷബാന ആസ്മി കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമെന്ന് ഷബാന ആസ്മി പറഞ്ഞു.മലയാള ചലച്ചിത്ര ലോകത്തിനു കിട്ടുന്ന ഇത്തരം പ്രശംസ മലയാള സിനിമ കടന്നു വന്ന വഴികളുടെ വെളിച്ചമാണ് ചൂണ്ടിക്കാട്ടുന്നത് .











