മമ്മൂട്ടി മോഹൻലാൽ ചിത്രത്തിൻറെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയിൽ

Mammootty film

മലയാളത്തിന്റെ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രം കൊളംബോയില്‍ വെച്ചായിരുന്നു തുടങ്ങിയത്.കുഞ്ചാക്കോ ബോബനും ഇരുവർക്കുമൊപ്പം എത്തിയിരുന്നു . നിലവില്‍ ദുബായില്‍ വെച്ചാണ് ചിത്രീകരണമെന്നും ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍
കൊച്ചിയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ മിക്കവാറും ഡിസംബര്‍ അവസാന ആഴ്‍ചയായിരിക്കും ജോയിൻ ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്.

ഒരു വലിയ താരനിര ഒരുമനസോടെ ഒന്നിക്കുന്ന ചിത്രമാണ് ഇത് .ചിത്രത്തിന്റെ ചിത്രീകരണം മംഗളമായി പുരോഗമിക്കുന്നുണ്ട് .മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

മമ്മൂട്ടിക്ക് 100 ദിവസത്തെ ചിത്രീകരണമാണ് പറഞ്ഞിരിക്കുന്നത് ‍.ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.