ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലച്ചിത്ര മേഖലയില്‍ പണത്തിനു വില്‍ക്കുന്ന സംഘം പിടിയില്‍. ലോകത്തിന്റെ പല്ഭാഗത്ത്നിന്നും ഇത്തരം സംഭവങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടലില്‍ താമസിക്കുന്നവരുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയത് ദക്ഷിണ കൊറിയിലാണ്. മൂന്നു പേർ അറസ്റ്റിലായി.

ഇത്തരത്തിൽ പകർത്തി ഇവര്‍ വില്‍പ്പന നടത്തിയത് ഹോട്ടലുകളിൽ താമസിച്ച 1,600 പേരുടെ നഗ്നദൃശ്യങ്ങളാണ്. 5 ലക്ഷം രൂപയോളം ഈ സംഘം സമ്പാദിച്ചു. ചെറിയ കാമറകൾ അതീവ രഹസ്യമായി ടിവി, ഹെയർ ഡ്രയർ ഹോൾഡർ, സോക്കറ്റ് എന്നിവിടങ്ങളിൽ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്.

പ്രതികൾ രഹസ്യ ചിത്രങ്ങൾ പകർത്തിയത് കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളിൽനിന്നാണ്. ഇതിനായി 1 എംഎം ലെൻസ് കാമറകൾ പ്രതികൾ കഴിഞ്ഞ ഓഗസ്റ്റിൽ ഈ ഹോട്ടലുകളിൽ സ്ഥാപിച്ചു. മുപ്പത് സെക്കൻഡ് ദൃശ്യങ്ങൾ സൗജന്യമായി നൽകിയ ശേഷം താൽപര്യപ്പെടുന്നവർക്ക് പണം സ്വീകരിച്ച് പൂർണ വീഡിയോ നൽകുകയായിരുന്നു രീതി.

വെബ്സൈറ്റിലൂടെ 803 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്ക് ചുമത്തിയിരിക്കുന്നത്. വെബ്സൈറ്റ് തയാറാക്കിയത് നവംബറിലാണ്.











