
കൊടൈക്കനാൽ പോയപ്പോൾ താൻ മുൻപ് പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ താൻ ആർക്കും നിർദ്ദേശിക്കില്ലന്നു വെളിപ്പെടുത്തുകയാണ് നടിയും എഴുത്തുകാരിയുമായ ലെന.
അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല.
അത് തന്നെ ആശുപത്രിയിൽ എത്തിച്ചു. തന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ തന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് തനിക്ക് ഭ്രാന്താണെന്നാണ്.
അങ്ങനെ തന്റെ കുടുംബം തന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് തനിക്ക് മരുന്നുകൾ നൽകി തന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് തന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു എന്നും ലെന പറയുന്നു.











