
ഈ അടുത്തിടക്കാണ് നടി കീർത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം തമിഴ് ആചാര പ്രകാരവും, ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് നടന്നത്. വിവാഹത്തിന് പിന്നാലെ നടി കീർത്തി സുരേഷ് അഭിനയം നിർത്തുന്നു എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഭർത്താവ് ആന്റണിക്കൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീർത്തി സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകുന്നതായാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന വാർത്ത.

തെന്നന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷ് അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.കീർത്തിയുടെ ഭർത്താവ് എഞ്ചിനീയറായ ആൻ്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.ഇരുവരുടെയും ഗോവയിൽ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേർ ചടങ്ങിലെത്തിയിരുന്നു.












