അഭിനേത്രി നിഷ സാരംഗിന് ഏറ്റവും പ്രീയപ്പെട്ട മകൾ ബേബി അമേയ

Nisha Sarang About Baby Ameya
Nisha Sarang About Baby Ameya

സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഉപ്പും മുളകും. ഈ പരിപാടി വളരെ പെട്ടെന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. പതിവ് ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. അതുകൊണ്ട് തന്നെയാണ് വലിയ സ്വീകാര്യത ലഭിച്ചതും. പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണിത്. ബാലുവും നീലിമയും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവുമെല്ലാം പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്.

നടി നിഷ സാരം​ഗിന് കൂടുതൽ ആരാധകരുണ്ടായതും സിനിമയിൽ പോലും തുടരെ തുടരെ അവസരങ്ങൾ ലഭിച്ച് തുടങ്ങിയതും ഉപ്പും മുളകിന്റെ ഭാ​ഗമായശേഷമാണ്. ആരും കൊതിക്കുന്ന ഒരു അമ്മ സാന്നിധ്യമാണ് സീരിയലിലെ നീലു എന്ന കഥാപാത്രം.താൻ ഇപ്പോളാണ് തന്നേക്കുറിച്ചു തന്നെ ചിന്തിക്കുന്നത് ഇപ്പോൾ ഒറ്റപ്പെട്ട പോലെ ,ജീവിതത്തിൽ ഇതുവരെ അങ്ങെനെ ചിന്തിച്ചിട്ടില്ലായിരുന്നു എന്ന് താരം പറഞ്ഞിരുന്നു .മക്കൾ പറക്കമുറ്റാറാകുമ്പോൾ അവർ സ്വന്തം ആകാശം തേടി പറന്നു പോകും .മക്കൾക്ക് ഒരു പ്രായം വരെ നമ്മൾ ഉണ്ടായിരിക്കണം .താൻ ഇപ്പോൾ ആ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് എന്നാണ് താരം തുറന്നു പറയുന്നത് .

ഓൺ സ്ക്രീനിൽ അ‍ഞ്ചും ജീവിതത്തിൽ രണ്ട് മക്കളും ഒരു പേരക്കുട്ടിയുമടക്കം തനിക്ക് മക്കൾ എട്ടാണെന്നാണ് നിഷ പറയാറുള്ളത്.വളരെ ചെറു പ്രായത്തിൽ തന്നെയാണ് നിഷയുടെ വിവാഹം നടന്നത് .പിന്നീട് വിവാഹം വേർപെടുത്തിയ ശേഷം വളരെ കഷ്ടപ്പാട് അറിഞ്ഞാണ് മക്കളെ വളർത്തിയത് . മക്കളായി അഭിനയിക്കുന്ന കുട്ടികൾക്കും സ്വന്തം അമ്മയെ പോലൊരു സ്നേഹസാന്നിധ്യമാണ് നിഷ. കാരണം കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി നിഷയെ നീലു അമ്മ എന്ന് തന്നെയാണ് മക്കളുടെ വേഷങ്ങൾ ചെയ്യുന്ന താരങ്ങൾ എല്ലാം വിളിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു പേരക്കുട്ടി കഥാപാത്രം കൂടി ഉപ്പും മുളകും സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്. തന്റെ അഞ്ച് ഓൺ സ്ക്രീൻ മക്കളിൽ ആരോടാണ് ഏറ്റവും സ്നേഹവും അടുപ്പവുമെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പാറുകുട്ടിയെന്ന് ഉത്തരം വരും. സീരിയലിൽ നീലുവിന്റെയും ബാലുവിന്റെയും ഏറ്റവും ഇളയ മകൾ കഥാപാത്രമാണ് പാറുക്കുട്ടി. ബേബി അമേയയാണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.

സീരിയലിൽ മാത്രമല്ല ജീവിതത്തിലും നിഷയ്ക്ക് അമ്മയുടെ സ്ഥാനമാണ് പാറുകുട്ടി നൽകിയിരിക്കുന്നത്. അഞ്ച് റീൽ മക്കളിൽ ഏറ്റവും പ്രിയപ്പെട്ടവളായ പാറുക്കുട്ടിയെ കുറിച്ച് നിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉപ്പും മുളകും സീരിയലിനെ കുറിച്ച് നിഷ സംസാരിച്ചത്. സീരിയലിൽ നിലവിലുള്ള കാസ്റ്റിൽ ആരോടാണ് ആത്മബന്ധവും സ്നേഹവുമെന്ന് ചോദിച്ചപ്പോഴാണ് പാറുക്കുട്ടിയുമായുള്ള ബോണ്ടിങിനെ കുറിച്ച് നിഷ സംസാരിച്ചത്.

കുറുമ്പ് കാട്ടിയും പിണങ്ങിയും നിഷ്കളങ്കമായി ചിരിച്ചുമൊക്കെ പ്രക്ഷകരുടെ മനം കവർന്നാണ് പാറുക്കുട്ടി മുന്നോട്ട് പോകുന്നത്. സ്വന്തം വീട്ടിലെ കുഞ്ഞെന്ന പോലെയാണ് മലയാളി പ്രേക്ഷകർ പാറുക്കുട്ടിയെ ഏറ്റെടുത്തിരിക്കുന്നത്. ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ മേഖലയിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ കുട്ടി എന്ന ടാഗും പാറുക്കുട്ടിക്ക് സ്വന്തമായിട്ടുണ്ട്. ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനിയാണ് പാറുക്കുട്ടി എന്ന് അറിയപ്പെടുന്ന ബേബി അമേയ.