പ്ര​ഗൽഭ സംവിധായകൻ ശ്യാം ബെന​​ഗൽ വിട വാങ്ങി

Shyam Benegal Passed Away
Shyam Benegal Passed Away

പ്ര​ഗൽഭ സംവിധായകൻ ശ്യാം ബെന​​ഗൽ (90) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം കുറച്ച് ദിവസമായി ഇ​ദ്ദേഹത്തിന്റെ ആരോ​ഗ്യ നില മോശമായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. അങ്കുർ, മണ്ഡി, മൻദൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം മേക്കറാണ് ശ്യാം ബെന​​ഗൽ. അറുപതുകളിലും എഴുപതുകളിലും ഇദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി.

ഇന്ത്യൻ പാരലൽ സിനിമാ ലോകത്ത് വലിയ സംഭാവനകൾ നൽകിയ സംവിധായകനാണ് വിട പറഞ്ഞിരിക്കുന്നത്.1976 ൽ ശ്യാം ബെന​​ഗലിന് പദ്മ ശ്രീ നൽകി രാജ്യം ആദരിച്ചു. 1991 ൽ പദ്മ ഭൂഷണും ലഭിച്ചു. 1934 ഡിസംബർ 14 ന് ഹൈദരാബാദിലാണ് ശ്യാം ബെന​​ഗൽ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി ബെന​ഗാൾ കർണാടകയിൽ നിന്നാണ്.

ഫോട്ടോ​ഗ്രാഫറായിരുന്ന പിതാവിൽ നിന്നാണ് ശ്യാം ബെന​ഗാളിന് ഫിലിം മേക്കിം​ഗിൽ താൽപര്യം വരുന്നത്. 12ാം വയസിൽ അച്ഛൻ തന്ന ക്യാമറയിൽ ഇദ്ദേഹം ആദ്യമായി ഷൂട്ട് ചെയ്തു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പഠിക്കവെയാണ് ശ്യാം ബെന​​ഗൽ സിനിമാ ലോകവുമായി അടുക്കുന്നത്.സംവിധാകൻ എന്നതിലുപരി ശ്യാം ബെനേഗൽ എന്ന അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് .