വിവാദങ്ങളിൽ നിറഞ്ഞ് പേർളിയും ശ്രീനീഷും തൻറെ പുത്തൻ വീട്ടിലേക്ക്

Perly With Sreenish
Perly With Sreenish

പോസിറ്റിവിറ്റിയാണ് പേളിയുടെയും ഫാമിലിയുടേയും സക്സസ് മന്ത്ര. നടി മെറീന കുരിശിങ്കലിന്റെ വെളിപ്പെടുത്തലിനുശേഷം അടുത്തിടെയായി നിരന്തരം പേളിയേയും ശ്രീനിഷിനേയും കുറിച്ച് വിവാദപരമായ കുറിപ്പുകളും വീഡിയോകളും വാർത്തകളുമെല്ലാം പ്രചരിക്കുന്നുണ്ട്.ഈയിടെയായി നയൻതാരയും പേർളിയും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് .നയൻതാരയുടെ ഇന്റർവ്യൂ പേർളി ആണ് ചെയ്തത് എന്ന അഭ്യൂഹങ്ങൾ ഉൾപ്പെടെ ഉയർന്നിട്ടുണ്ട് .പേർളി യുടെ മകൾ നിലയുമൊത്ത് നയൻ‌താര സമയം ചിലവിടുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

പ്രണയത്തിലാകും മുമ്പുള്ള ഇരുവരുടെയും ജീവിതം അടക്കം സോഷ്യൽമീഡിയയിൽ പോസ്റ്റുമാർട്ടം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ പ്രതിഫലനം ഇരുവരുടെയും കമന്റ് ബോക്സുകളിലും കാണാം.പക്ഷെ രണ്ട് മക്കൾക്കൊപ്പം സന്തുഷ്ടകരമായ ദാമ്പത്യത്തിന്റെ അ‍ഞ്ചാം വർഷത്തിൽ എത്തി നിൽക്കുന്ന ഇരുവരും അത്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്നില്ല. ഇത്രയേറെ നെ​ഗറ്റിവിറ്റി താരദമ്പതികളെ കുറിച്ച് പ്രചരിച്ചിട്ടും വിട്ടുപോകാതെ അതേ സ്നേഹം കാണിച്ച് നിൽക്കുന്ന നിരവധി പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിനുണ്ട് എന്നത് തന്നെയാണ് കാരണം.

പേളിയുടെ ഫാമിലി വ്ലോ​ഗുകൾക്കാണ് എന്നും ആരാധകർ. അത്തരത്തിൽ കഴിഞ്ഞ ദിവസം പേളി പങ്കുവെച്ച പന്ത്രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വ്ലോ​ഗാണ് ട്രെന്റിങിൽ ഇടംപിടിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവരും കൊച്ചിയുടെ ഹൃദയഭാ​ഗത്ത് കായലിനോട് ചേർന്ന് ഒരു ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ശ്രീനിഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അതിന്റെ പാലുകാച്ചൽ ചടങ്ങ് പേളിയും ശ്രീനിഷും നടത്തി. പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു പാലുകാച്ചൽ. അടുത്തിടെ വീടിന്റെ ഇന്റീരിയർ പൂർത്തിയായശേഷം പേളി ഹോം ടൂർ വീഡിയോ പങ്കിട്ടിരുന്നു. അന്ന് വീഡിയോ കണ്ട് പ്രേക്ഷകരിൽ പലർക്കുമുണ്ടായിരുന്ന പരാതി വീടിന് സ്പേസ് കുറവാണ് എന്നതായിരുന്നു.

കിഡ്സ് റൂമിന് പോലും ആവശ്യമായ വീതിയും നീളവുമില്ലെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു. എന്നാൽ ഈ ഫ്ലാറ്റ് സ്ഥിര താമസത്തിനായി പേളി വാങ്ങിയതല്ലത്രെ. വീക്കെന്റ് ഹൗസ് എന്ന രീതിക്കാണ് പുതിയ ഫ്ലാറ്റ് ഉപയോ​ഗിക്കാൻ പോകുന്നതെന്നും വ്ലോ​ഗിൽ പേളി പറഞ്ഞു. ഇത് ഞങ്ങളുടെ ഫസ്റ്റ് വീടാണ്. ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റായി ഞങ്ങളെടുത്താെരു വീടാണ്. ഇത് ഞങ്ങളുടെ വീക്കെന്റ് ഹൗസായിരിക്കും.