
കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയയായ യുവ നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് ധനുഷും ശ്രുതി ഹാസനും നായിക നായകന്മാരായ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് മൂവിയായിരുന്നു ‘3’.ചിത്രത്തിലെ ശ്രുതിയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. അതിനുശേഷം രണ്ടുവര്‍ഷം തനിക്ക് തമിഴില്‍ നിന്നും സിനിമകളൊന്നും ലഭിച്ചതേ ഇല്ല നടി പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഈ കാര്യം വെളിപ്പെടുത്തുന്നത്.

സൂര്യക്കൊപ്പം ഏഴാം അറിവ് എന്ന സിനിമയിലാണ് ശ്രുതി ആദ്യമായി നായികയാവുന്നത്. തൊട്ടടുത്ത വര്‍ഷം ധനുഷിനൊപ്പം 3 എന്ന സിനിമ ലഭിച്ചു. ഇത് വിജയിച്ചെങ്കിലും പിന്നീട് തമിഴില്‍ അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ല. എന്നാൽ രണ്ടു വര്‍ഷത്തിനുശേഷം വിശാലിനൊപ്പം പൂജൈ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും അതിന് ശേഷവും വീണ്ടും തനിക്ക് തമിഴില്‍ അവസരങ്ങള്‍ കാര്യമായി വന്നില്ല നടി പറയുന്നു.

എന്നാൽ പ്രഭാസ് നായകനായ അഭിനയിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘സലാറില്‍’ പ്രധാനപ്പെട്ട ഒരു റോളില്‍ താൻ അഭിനയിച്ചിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയ്ക്ക് ശേഷം വീണ്ടും തനിക്ക് തമിഴിലേക്ക് അവസരം കിട്ടി, വളരെ സന്തോഷം തോന്നി നടി പറയുന്നു. എന്നാലിപ്പോൾ നടി രജനി കാന്ത് നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.












