നിരാശയോടെ കീർത്തി സുരേഷ് നായികയായ ചിത്രം ബേബി ജോൺ

BABY JOHN

കീർത്തി സുരേഷ് നായികയായ ചിത്രമാണ് ബേബി ജോൺ .വരുൺ ധവാൻ ആണ് ചിത്രത്തിൽ നായകനായി വേഷമിട്ടത് .വിജയ് ചിത്രം തെരി യുടെ റീമേക് ആയി എത്തിയ ചിത്രം വിജയം പ്രതീക്ഷിച്ചുവെങ്കിലും നേടാനായില്ല .എന്നാൽ വിജയ് സാമന്ത എന്നിവർ ഒന്നിച്ച ചിത്രം തെരി വൻ വിജയമായിരുന്നു .ബേബി ജോൺ എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തിരുന്നു .

ജാക്കി ഷ്രോഫ്,സാനിയ മൽഹോത്ര , സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്,വമിഖ ഗബ്ബി എന്നിവരാണ് കീർത്തി സുരേഷിനെയും വരുൺ ധവാനെയും കൂടാതെ ചിത്രത്തിൽ വേഷമിട്ടത് .ഇന്ത്യയിലാകെ 34 .4 കോടി മാത്രമേ ബേബി ജോണിന് നേടാനായുള്ളു എന്നാണ് റിപ്പോർട്ട് .എന്നാൽ കീർത്തി സുരേഷ് തൻറെ കല്യാണത്തിന് ശേഷം സിനിമ ഉപേക്ഷിക്കുന്നു എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു .

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. യാമിനി യഗ്നമൂര്‍ത്തിയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത് . കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

വരുൺ ധവാൻറെ വെബ് സീരീസ് ആയ സിറ്റാഡൽ ഹണി ബണ്ണിയും പുറത്തിറങ്ങിയിരുന്നു .സിറ്റാഡൽ വെബ് സീരീസിലും വരുൺ ധവാനൊപ്പം സാമന്ത യാണ് ശക്തമായ സ്ത്രീ കഥാപാത്രത്തെ അനശ്വരമാക്കിയത് .തുടക്കത്തിൽ ഒരു കൊച്ചു പെൺകുട്ടിയുടെ കഥ പറയുന്ന വെബ് സീരീസ് ആയ ഹണി ബണ്ണി സീരിസിൽ ഉടനീളം ആക്ഷൻ രംഗങ്ങളും യുദ്ധങ്ങളും നിറഞ്ഞതാകുന്നു .