
മേക്കപ്പ് ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത രഞ്ജു രഞ്ജിമാർക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അതിനെ കുറിച്ച് തുറന്നുപറയുകയാണ് രഞ്ജു. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതാണ് തനിക്ക് അവസരങ്ങൾ ഇല്ലാതാകാൻ കാരണമായത്. എന്നാൽ നടി മംമ്ത മോഹൻദാസിന്റെ പിന്തുണയാണ് കരിയറിലേക്ക് താൻ തിരിച്ചുവരാൻ കാരണം രഞ്ജു പറയുന്നു. 2024 കടന്ന് പോകുമ്പോൾ ഓർമ്മകൾ ഏറെയാണ്. കരിയറിലെ നേട്ടങ്ങളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം തുറന്നുപറയുകയാണ് താരം.

അങ്ങനെ 2024 എന്ന വർഷം പടി ഇറങ്ങാൻ മണിക്കൂറുകൾ മാത്രം. ഒന്ന് ഓർത്തു നോക്കൂ 2024. ചിലർക്ക് ഒത്തിരി സന്തോഷം, ആഗ്രഹ സാഫല്യം എല്ലാം നൽകിയും, എന്നാൽ ചിലർക്ക് പ്രതീക്ഷിക്കാതെ വന്നു ചേർന്ന സന്തോഷങ്ങൾ. ചിലർക്ക് നൊമ്പരങ്ങൾ നൽകിയും,ആയിരിക്കും കടന്ന്പോയത്. ഇനി നാളെ നമ്മൾ പരസ്പരം ആശംസകൾ അറിയിക്കും. ആ ആശംസകൾ സത്യം ഉള്ളതാകട്ടെ. 2024 എന്നെ സംബന്ധിച്ചു കുറെ ഏറെ വേദനകൾ സമ്മാനിച്ചു. എന്നാൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയും 2024 എന്നോട് കരുണ കാട്ടി. എന്റെ സ്വപ്ന നഗരമായ ദുബായ് എനിക്ക് ഒരിടം കിട്ടി. സ്ട്രീറ്റിൽ കൂടി നടക്കുന്ന ചിലർ എന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് കൗതുകത്തോടെ നിൽക്കുന്ന കാഴ്ച്ച എന്നെ കൂടുതൽ സുന്ദരിയാക്കിയത് പോലെ തോന്നി.

ദുബായ് നഗരത്തിൽ എന്നെ കാണാൻ തിടുക്കം കൂട്ടിയ ചില മുഖങ്ങളിൽ എന്നോടുള്ള സ്നേഹം കാണാൻ കഴിഞ്ഞു, ഒരു കുഞ്ഞു കൂട്ടുകാരിയെ എനിക്ക് കിട്ടി. ആ സന്തോഷത്തിലും ഞാൻ 100% വിട്ടുകൊടുത്ത എന്റെ സ്നേഹം എവിടെയോ എനിക്ക് നഷ്ടം ആയതും ഞാൻ അറിഞ്ഞു. നെഞ്ചിൽ ബ്ലേഡ് കൊണ്ട് മുറിയുന്നത് പോലെ ചില വാക്കുകൾ ചെവിയിൽ പ്രകമ്പനം കൊള്ളിക്കുന്നു എന്നത് ഒഴിച്ച് ഞാൻ ഹാപ്പി ആയിക്കൊണ്ടിരിക്കുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ. ലവ് യു ഓൾ, രഞ്ജു രഞ്ജിമാർ പറഞ്ഞു.












