
പുതുവർഷത്തിൽ ആദ്യമായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐഡന്റിറ്റിക്ക് സ്വന്തം .ടോവിനോ തോമസിന്റെ എക്കാലത്തെയും മികച്ച് ചിത്രമായ ഫോറൻസിക്ൻറെ അതെ പാറ്റേൺ ആണ് ഐഡന്റിറ്റിയും പിന്തുടർന്നിരിക്കുക്കത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ് ചിത്രത്തിന്റെ പോസ്റ്റർ .
ടോവിനോ തോമസിന് ഒപ്പം സിനിമ താരം തൃഷ ആണ് നായികയായി എത്തുന്നത് . അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസിന്റെ ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു.ഫോറൻസിക് എന്ന ചിത്രവും ഒരു ക്രൈം ത്രില്ലെർ മൂവി തന്നെയായിരുന്നു . 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോക്‍ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്സ് ബിജോയ്‍യാണ്.എഡിറ്റർ ചമൻ ചാക്കോ ആണ്.എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്.സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്.
ടോവിനോ തോമസ് എന്ന താര പ്രതിഭയുടെ മറ്റു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത നിറഞ്ഞതാണ് ഐഡന്റിറ്റി .ഗോദ എന്ന ചിത്രവും ഏറെ ജനപ്രീതി നേടിയിരുന്നു .ടോവിനോ തോമസിൻറെ ചിത്രം ഗപ്പി എക്കാലവും ആരാധകർക്ക് മുന്നിൽ തന്നെയുണ്ട് .കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.
ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.











