മോഹൻലാൽ ചിത്രം ബറോസ് ബോക്സ് ഓഫീസ് കളക്ഷൻ നിരാശപ്പെടുത്തുന്നോ

Actor Mohanlal In Barroz
Actor Mohanlal In Barroz

കൊച്ചു കഥാപാത്രങ്ങളെ അണിനിരത്തി കുട്ടികൾക്ക് പ്രാധാന്യം നൽകിയ ചിത്രമാണ് ബറോസ് . ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 80 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൻറെ നിർമാണത്തിന് ചെലവിട്ടത് 80 കോടി യാണെന്ന്റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നിരുന്നാലും ബറോസിന്റെ കളക്ഷൻ നിരാശപ്പെടുത്തുന്നു എന്നാണ് റിപ്പോർട്ട് .ചിത്രത്തെ അംഗീകരിക്കാത്തവരും കുറവല്ല .വിദേശത്തും പ്രദർശനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നാണ് വാർത്തകൾ .വിദേശത്ത് നിന്ന് മാത്രം 4.5 കോടി രൂപയാണ് നേടാനായിരിക്കുന്നത്.പ്രതീക്ഷിച്ച വിജയം ബറോസിന് ഉറപ്പിക്കാനായില്ല എന്നതാണ് റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് .