തെലുങ്കിലും മികച്ച പ്രതികരണവുമായി ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ

Super Star Unni Mukundan In and as Marco
Super Star Unni Mukundan In and as Marco

കഴിഞ്ഞ ദിവസങ്ങളിലായി തന്നെയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി തെലുങ്ക് ചിത്രങ്ങൾ പുറത്തിറങ്ങിയത് .ഇരു പതിപ്പുകളും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് .മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ചിത്രങ്ങളുമായി കിട പിടിക്കുകയാണ് ചിത്രം മാർക്കോ .മലയാളം ഇതുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാർക്കോ മാറിക്കഴിഞ്ഞു .

ഇന്നിതുവരെ മറ്റാരും നേടാത്ത താര പരിവേഷം ആയി ഉണ്ണി മുകുന്ദൻ മാറി .ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ആദ്യ ദിനം ലഭിക്കുന്നത്.ഇനി ആരാധകർക്ക് അറിയേണ്ടത് ഒന്ന് മാത്രമാണ് .ഇതുവരെ മാതൃകയായ മാർക്കോ എത്ര കാല്ലക്ഷൻ നേടി എന്നതാണ് . കളക്ഷനില്‍ ഇത് എത്രത്തോളം മുന്നേറ്റം സൃഷ്ടിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന്‍റെ മലയാളം, ഹിന്ദി പതിപ്പുകളുടെ റിലീസ് ഡിസംബര്‍ 20 ന് ആയിരുന്നു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലൈ കിം​ഗ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.മലയാള സിനിമയിലെ മോശം കാലഘട്ടത്തിന് പകരം വയ്ക്കാൻ കഴിയുന്ന ഒരേയൊരു നടൻ. മാർക്കോ സിനിമ അദ്ദേഹത്തിൻ്റെ പോരാട്ടത്തിൻ്റെയും കഷ്ടപ്പാടുകളുടെയും പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങളുടെയും മികച്ച ഉദാഹരണമാണ്. മാർക്കോ എന്ന സിനിമയിൽ ഉണ്ണി മുകുന്ദനിലൂടെ ഒരു നല്ല നായകനെ നമുക്ക് കാണാൻ കഴിയും.