
ബോളി വുഡ് താരങ്ങൾ ചിത്രങ്ങളിൽ വ്യത്യസ്തത പുലർത്താൻ താല്പര്യപ്പെടുന്നില്ല .പുതിയ ചിത്രങ്ങളുടെ വൈവിധ്യം ബോളിവുഡിൽ കാണാനേ കഴിയുന്നില്ല .
ചിത്രങ്ങളുടെ മൂല്യം എവിടെയോ ചോർന്നു പോകുന്നുവെന്ന് അനുരാഗ് കശ്യപ് .സംവിധായാകനും നടനുമായ താരം അനുരാഗ് കശ്യപാണ് നിലപാട് വ്യക്തമാകുന്നത് .ബോളിവുഡ് നോട് വെറുപ് മാത്രം എന്നാണ് അനുരാഗ് പറയുന്നത് . പ്രമുഖ വാർത്ത മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്യുന്നത് .
താരങ്ങൾ ജിമ്മിൽ പോകുന്നതും മറ്റു ചിത്രങ്ങളുടെ റീമേക് ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്ന് തുറന്നു പറയുകയാണ് അനുരാഗ് കശ്യപ് .മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ്.
റിസ്ക് എടുക്കാനോ പുതിയ മാറ്റങ്ങൾ കൊണ്ടുവരാണോ താരങ്ങൾ തയ്യാറാകുന്നില്ല .നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ് .മഞ്ഞുമ്മൽ ബോയ്സ് പോലെയുള്ള മികച്ച ചിത്രങ്ങൾ ബോളിവുഡിന് സ്വന്തമാക്കാൻ കഴിയുന്നതിനും അപ്പുറമാണ് എന്നും താരം പറയുന്നു .മികച്ച അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.











