സുകുവേട്ടന്റെ അനുവാദത്തോടെയാണ് ആ ചിത്രത്തിൽ ഡബ്ബ് ചെയ്യ്തത്! വിവാഹം കഴിക്കുമെന്ന് ഉറപ്പ് കിട്ടിയതിനു ശേഷം ഡബ്ബിങ് നിർത്തിക്കോളാൻ അദ്ദേഹം പറഞ്ഞു; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, നടി മല്ലിക സുകുമാരന്റെയും, ഇപ്പോൾ നടി മല്ലിക സുകുമാരൻ ഭർത്താവും, നടനുമായ സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. അഭിനേത്രി എന്നതിലുപരി എഴുത്ത്, ഡ​ബ്ബിങ്, സം​ഗീതം എന്നിവയിലെല്ലാം വാസനയുള്ളയാളാണ് മല്ലിക. നടി സീമയുടെ എക്കാലതത്തെയും ഹിറ്റ് ചിത്രമായ അവളുടെ രാവുകളിൽ സീമയ്ക്ക് ശബ്ദം നൽകിയത് മല്ലികയാണ്. അവളു‌ടെ രാവുകളിൽ സീമയ്ക്ക് ശബ്ദം നൽകിയത് ഞാനാണെന്ന് അറിയാത്തവർ ഇന്നും ഉണ്ട് .അവളുടെ രാവുകൾ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്ന് ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ ശബ്ദം കൊടുത്തത് ഞാനാണെന്ന് പറയാറുണ്ടെന്ന് മല്ലിക പറയുന്നു.

സുകുവേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ, നിർമാതാവ് രാമചന്ദ്രൻ എന്നിവരെല്ലാം ഒരുമിച്ചായിരുന്നു അക്കാലത്ത് താമസം. ഞാനും സുകുവേട്ടനും പരിചയപ്പെട്ട സമയമായിരുന്നു അത്. സുകുവേട്ടന്റെ അനിയത്തി എനിക്കൊപ്പം പഠിച്ചതാണ്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ട് സംസാരിച്ച് തുടങ്ങിയ സമയത്താണ് അവളുടെ രാവുകൾ അവർ എടുക്കുന്നത്. സീമയുടെ അമ്മയുടെ കഥാപാത്രം ഞാനാണ് ചെയ്തത്. സുകുവേട്ടനൊക്കെ പറഞ്ഞിട്ടാണ് അഭിനയിച്ചതും ഡബ്ബ് ചെയ്യ്തതും.


വ്യത്യസ്തമായ ഒരു വോയ്സ് സീമയ്ക്ക് ഈ സിനിമയിൽ വേണമെന്ന് അവർക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഡബ്ബ് ചെയ്യുന്നത്. അവളുടെ രാവുകളിൽ മാത്രമല്ല അടവുകൾ പതിനെട്ട് അടക്കം സീമയുടെ കുറേ സിനിമകൾക്ക് ഡബ്ബ് ചെയ്തു. പിന്നെ ഞാനും സുകുവേട്ടനും കല്യാണം കഴിക്കുമെന്ന കാര്യത്തിൽ ഉറപ്പ് വന്നപ്പോൾ ഡബ്ബിങ് നിർത്തിക്കോളാൻ സുകുവേട്ടൻ പറഞ്ഞു മല്ലിക സുകുമാരൻ പറയുന്നു.