
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ജനുവരി മൂന്നിന് തമിഴിൽ പുറത്തിറങ്ങും .തമിഴ് ,തെലുങ്ക് ,ഹിന്ദി എന്നീ മൂന്ന് പതിപ്പുകളായി തന്നെ പുറത്തിറങ്ങിയിരിക്കുന്നത് ചിത്രത്തിൻറെ സ്വീകാര്യത ഒരു വലിയ രീതിയിൽ തന്നെ വർധിപ്പിക്കും എന്നതിൽ സംശയമില്ല .ഏറ്റവും വയലൻസ് ചിത്രമായി മലയാള ചലച്ചിത്ര മേഖലയിൽ എടുത്തു പറയാൻ ഇനി ഒരു ഒറ്റ ഉത്തരം മാർക്കോ ആയി മാറിയിരിക്കുന്നു .മാർക്കോയുടെ ജൈത്രയാത്ര ബോളിവുഡ് ടോളിവുഡ് ഉൾപ്പെടെ എല്ലാ മേഖലയിലും തുടർന്ന് കൊണ്ടിരിക്കുന്നു .
ഇനി ബോക്സ് ഓഫീസിൽ ഉണ്ണി മുകുന്ദൻ ചിത്രം എത്ര നേടി എന്നതാണ് ചർച്ച .എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നതും അതുതന്നെയാണ് .ഏറ്റവും കൂടുതൽ മൗത് പബ്ലിസിറ്റി നേടിയ ചിത്രം ,മാർക്കോ .തമിഴ് പതിപ്പ് പുറത്തിറങ്ങുന്നതോടെ ചിത്രം മാർക്കോ പുതിയ ചരിത്രം കുറിക്കുമെന്നാണ് സൂചന .
മാർക്കോ തെലുങ്ക് റിലീസ് ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു .ആദ്യ ഷോ മുതൽ മുൻവിധികളെ മാറ്റിമറിച്ച് തെലുങ്ക് ദേശത്തും മാർക്കോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം തെലുങ്കിൽ നിന്നും നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
1.25 കോടിയാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം മാർക്കോ നേടിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് തെലുങ്കിൽ നിന്നും ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷൻ കൂടിയാണിത്.
ക്രിസ്മസ് റിലീസായി എത്തിയ ചിത്രം വളരെ അധികം ജനപ്രീതി നേടി .എന്നാൽ വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിനു എതിരെ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു .ഇതിനെതിരെ ആരാധകർക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നും വ്യാജ പതിപ്പുകൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഡൌൺലോഡ് ചെയ്യുകയും കാണുകയും ചെയ്യരുത് എന്നും താരം പറയുന്നു .











