
ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്, തന്റെ കരിയറിന്റെ തുടക്കത്തില്‍ വിദ്യയ്ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു എന്ന് നടി തന്നെ മുൻപ് പറഞ്ഞിരുന്നു. വിദ്യ ബാലന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ദ ഡേര്‍ട്ടി പിക്ചര്‍. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ വന്‍ വിജയമായി മാറി.ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ‘ദ ഡേര്‍ട്ടി പിക്ചര്‍’. ബോള്‍ഡ് രംഗങ്ങളും വിദ്യയുടെ ഉജ്ജ്വല പ്രകടനവും സിനിമയെ ക്ലാസിക് ആക്കി മാറ്റുകയായിരുന്നു.

ചിത്രത്തിനായി താൻ നടത്തിയ മേക്കോവര്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. 12 കിലോയാണ് താൻ സിനിമയ്ക്കായി കൂട്ടിയത്. മാത്രമല്ല, സിഗരറ്റ് വലിക്കാനും തുടങ്ങി. സിനിമ അവസാനിക്കുമ്പോഴേക്കും താനൊരു ചെയിന്‍ സ്മോക്കര് ആയി മാറിയെന്നാണ് വിദ്യ പറയുന്നത്. ‘ഇത് ക്യാമറയ്ക്ക് മുമ്പില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. പക്ഷെ, പുകവലി ഞാന്‍ ആസ്വദിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതില്‍ ദോഷമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സ്ഥിരം വലിക്കാരിയാകും.

പുകയുടെ മണം എനിക്ക് അത്രക്ക് ഇഷ്ട്ടമായിരുന്നു. കോളേജ് കാലത്ത് പുകവലിക്കുന്നവരുടെ അടുത്തിരിക്കുമായിരുന്നു ഞാന്‍. ഡേര്‍ട്ടി പിക്ച്ചറിന് ശ ഷേം ഞാന്‍ അഡ്കിറ്റഡ് ആയി. ദിവസവും രണ്ടും മൂന്നും സിഗരറ്റ് വലിക്കുമായിരുന്നു വിദ്യ പറയുന്നു. അതേസമയം 2011 ഡിസംബറിലായിരുന്നു ദ ഡേര്‍ട്ടി പിക്ച്ചര്‍ റിസീലാകുന്നത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. 28 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ 117 കോടിയാണ് നേടിയത്.












