
വില്ലൻ വേഷങ്ങളെ ആരാധകർക്ക് മുന്നിൽ കൊണ്ടുവരാൻ ധൈര്യമുള്ള താരമാണ് നടൻ രഞ്ജിത്ത് .ബിഗ് ബോസില്‍ പോയതിന് ശേഷം തരംഗമായി മാറിയ നിരവധി താരങ്ങളുണ്ട്.പേർളി മാണിയും ശ്രീനീഷും എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ബിഗ്ഗ്ബോസ് താരങ്ങളാണ് . എന്നാല്‍ അതുപോലെ തന്നെ ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടന് രഞ്ജിത്തും ഭാര്യയും നടിയുമായ പ്രിയ രാമനും. താരം പ്രിയ രാമനും രഞ്ജിത്തും തമ്മിൽ പ്രണയ വിവാഹമായിരുന്നു .
പ്രിയ രാമൻ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിരവധി ചിത്രങ്ങളാണ് അനശ്വരമാക്കിയിട്ടുമുള്ളത് .സിനിമയിൽ സജീവമായി നിന്ന കാലത്താണ് രഞ്ജിത്തുമായി വിവാഹം നടക്കുന്നത് .ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ചെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഏറെ നാൾ നീണ്ടു നിന്നില്ല .പതിനഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് രഞ്ജിത്ത് മറ്റൊരു പ്രണയ ബന്ധത്തിലാകുന്നത് .
ഇത് പ്രിയയെ വല്ലാതെ തകര്‍ത്തു. അത്രയധികം രഞ്ജിത്തിനെ നടി സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹം പ്രിയയെ ഉപേക്ഷിച്ച് പോയി. വിവാഹജീവിതം മുന്നോട്ട് പോകില്ലെന്ന അവസ്ഥയില്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. തന്റെ ജീവിതം ഏറെ തകര്‍ന്നത് പോയതിനൊപ്പം മാനസികമായി തളര്‍ന്ന് പോയ നിമിഷവും അതായിരുന്നുവെന്നാണ് പ്രിയ പറഞ്ഞിട്ടുള്ളത്.
രണ്ടാമതൊരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും ചതിച്ച് ഉപേക്ഷിച്ച് പോയ രഞ്ജിത്തിനെ വെറുക്കാനോ മറക്കാനോ പ്രിയയ്ക്ക് സാധിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കല്‍ തിരിച്ച് വരുമെന്ന് കരുതി നടി കാത്തിരുന്നു. ഒടുവില്‍ തെറ്റ് മനസിലാക്കിയ രഞ്ജിത്ത് പ്രിയയുമായി ഒരുമിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിനോട് ക്ഷമിച്ച് വീണ്ടും പങ്കാളിയാക്കാന്‍ പ്രിയയും തീരുമാനിച്ചു.











