
ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ഐഡൻറിറ്റി തീയറ്ററിൽ എത്തിയിരിക്കുകയാണ് .നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തൃഷ ആണ്.പുതുവർഷത്തിൽ ആദ്യമായി എത്തുന്ന ചിത്രം എന്നത് ഐഡന്റിറ്റി യുടെ പ്രത്യേകതയാണ് . 2025ല്‍ മലയാളത്തില്‍ നിന്ന് എത്തിയ ആദ്യ ബിഗ് റിലീസാണെന്ന പ്രത്യേകതയുമുണ്ട് ഐഡന്റിറ്റിക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. റിലീസിന് ഐഡന്റിറ്റി ഏകദേശം 1.80 കോടി നെറ്റ് നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോക്ജാണ് ചായാഗ്രഹണം. അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോ ചിത്രമായി 2024ല്‍ ഹിറ്റായത്.ചിത്രത്തിലെ ഗാനങ്ങളും വൻപിച്ച വിജയമാണ് നേടിയത് .എആർഎം എന്ന ചിത്രം ആരാധകർ ഹൃദയത്തിൽ ഏറ്റിയ ചിത്രമായിരുന്നു . അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. സുരഭി ലക്ഷ്മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുള്ളപ്പോള്‍ ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.
ഫോറൻസിക് എന്ന ചിത്രത്തിൻറെ രീതിയിൽ വന്ന ഐഡൻറിറ്റിയും മികച്ച പ്രതികരണം തന്നെയാണ് പ്രതീക്ഷിക്കുന്നത് .രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം കേരളത്തിന് പുറമേ കർണാടക, രാജസ്ഥാൻ, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ ,അജു വർഗീസ് എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറുമാണ്.











