
മലയാളത്തിൻറെ പ്രിയ താരമാണ് അൽ സാബിത് .പ്രേക്ഷകരുടെ പ്രിയ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചാണ് അൽ സാബിത് കടന്നു വന്നത് .എല്ലാ ആരാധകർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയാണ് അൽ സാബിത്തിനെ മലയാളികളുടെ പ്രിയങ്കരനായി മാറ്റിയത് .ഇപ്പോഴിതാ താരം തൻറെ കുടുംബത്തിൻറെ നട്ടെല്ലായി മാറിയിരിക്കുകയാണ് .തൻറെ ഏഴാം വയസിലാണ് അൽ സാബിത്ത് എന്ന കൊച്ചു മിടുക്കൻ മലയാളികൾ മറക്കാത്ത കുഞ്ഞു താരമായി മാറിയത് .ഇപ്പൊ തൻറെ പതിനേഴാം വയസിൽ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി അൽ സാബിത്ത് ഞെട്ടിച്ചിരിക്കുകയാണ് .

വളരെ ചെറു പ്രായത്തിൽ തന്നെ കുടുംബത്തിൻറെ വലിയ കടം വീട്ടാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം .ഒപ്പം തൻറെ സ്വപ്നമായ വാഹനം സ്വന്തമാക്കുകയും ചെയ്തു .സമൂഹ മാധ്യങ്ങളിൽ നിറഞ്ഞു നില്കുന്നത് അൽ സാബിത്തിൻറെ വിശേഷങ്ങളാണ് .അസൂയ തോന്നും വിധം സിനിമ സിരിയൽ മേഖലയിൽ സ്ഥാനമുറപ്പിച്ച അൽ സാബിത്തിൻറെ വിജയത്തിനു പിന്നിൽ കഷ്ടപ്പാടിൻറെ കഥ ഒളിഞ്ഞിരിപ്പുണ്ട് .ഉപ്പും മുളകും പരമ്പരയിലെ കേശുവായി അറിയപ്പെടാൻ തുടങ്ങിയപ്പോൾ ഉണ്ടായ ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് താരം വ്യക്തമാക്കുന്നു .

തൻറെ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് നേരിട്ട പ്രതിസന്ധികളും കേട്ട പരിഹാസങ്ങളും നന്നായി തന്നെ മുൻപോട്ടുള്ള യാത്രക്ക് താരത്തിന് പ്രചോദനമായി.
കഥാപാത്രത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് അൽസാബിത്തിന്റെ ജീവിതമെന്ന് പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ പുതിയൊരു സ്വപ്നം യാഥാർഥ്യമായതിൻറെ സന്തോഷം പങ്കുവെക്കുകയാണ് താരം. ന്യൂ ഇയറിനു ലക്ഷങ്ങൾ വിലയുള്ള വണ്ടിയാണ് കേശു സ്വന്തമാക്കിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങിയതാണ് കേശു അധ്വാനിക്കാൻ.











