മലയാളത്തിൻറെ ബിഗ് എംസ് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്ത്തിൻറെ അപ്ഡേറ്റ്

Mohanlal And Mammooty Together
Mohanlal And Mammooty Together

മലയാളത്തിൻറെ ഇതിഹാസ നായകന്മാർ ഒരു നിരയിൽ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു .ഒപ്പം കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ നയൻ‌താര എന്നിവരടങ്ങുന്ന ഒരു നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .കൊളംബോയിലായിരുന്നു ചിത്രത്തിൻറെ ആദ്യ ഘട്ട ഒരുക്കങ്ങൾ പൂർത്തിയായത് .ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു . ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നവംബർ 19ന് ശ്രീലങ്കയിൽ ആരംഭിച്ചിരുന്നു.

മോഹൻലാൽ മമ്മൂട്ടി ഒപ്പം മഹേഷ് നാരായണനുമൊന്നിക്കുന്ന ചിത്രം വിജയമായിരിക്കും എന്നാണ് പ്രതീക്ഷ .ചിത്രത്തിന് വേണ്ടി ഇതിഹാസതാരം മമ്മൂട്ടി നൂറു ദിവസത്തെ ഡേറ്റ് ആണ് നല്കിയിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിൽ ഡി ഏജിങ് ടെക്നോളജി ഉപയോഗപ്പെടുത്തും എന്നാണ് റിപോർട്ടുകൾ .ഫ്ലാഷ് ബാക് ചിത്രീകരിക്കാനാണ് പുത്തൻ ടെക്നോളജി ഉപയോഗപ്പെടുത്തുന്നത് .മമ്മൂട്ടി മോഹൻലാൽ ഒന്നിക്കുന്ന ചിത്രങ്ങൾ മലയാളികൾക്ക് ആവേശമാണ് .ഇരുവരും മനോഹരമാക്കിയ ചിത്രങ്ങളിൽ ഹരികൃഷ്ണൻസ് എവർ ഗ്രീൻ ചിത്രമായി എന്നും നിലനിൽക്കുന്നതാണ് .

ട്വന്റി ട്വന്റിക്ക് ശേഷം മോഹൻലാലിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള പുത്തൻ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ തന്നെയാണ് .ശ്രീലങ്കക്ക് പുറമെ ലണ്ടൻ ഹൈദരാബാദ് ,കൊച്ചി ഡൽഹി എന്നിവിടങ്ങളിലും ചിത്രീകരണം പുരോഗമിക്കും .നീണ്ട പതിനാറു വര്ഷങ്ങള്ക്കു ശേഷമാണു മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു ബഹുമുഖ ചിത്രം അണിയറയിൽ ഒരുങ്ങുന്നത് .ചിത്രം പുതിയ ചരിത്രം കുറിക്കുമെന്നാണ് സഹ നിർമാതാവ് സി ആർ സലിം വ്യക്തമാക്കുന്നത് . മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ്ങിനു ശ്രീലങ്കയിൽ എത്തിയിരുന്നു.കൂടാതെ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര, മഞ്ജു വാര്യരും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിട്ടുണ്ട്. 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. 80 കോടി ബഡ്ജത്തിലാണ് ചിത്രം ഒരുങ്ങുന്നത്.