ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി ജൈത്രയാത്ര തുടരുന്നു

തെന്നിന്ത്യൻ നദി തൃഷ , ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി ജൈത്രയാത്ര തുടരുന്നു.തീയറ്ററിൽ കുതിപ്പ് തുടരുമ്പോൾ അനുകൂലമായ പ്രതികരണങ്ങളുമായി ആരാധകർ .അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ ആണ് ഐഡന്റിറ്റി .ചിത്രം റിലീസായി ദിവസങ്ങൾ പിന്നിടുമ്പോൾ ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .കുറച്ച് ദിവസം കൊണ്ട് തന്നെ കൂടുതൽ ദൂരം സഞ്ചരിക്കാൻ ത്രില്ലെർ ചിത്രം ഐഡന്റിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് .വെറും നാലു ദിവസം കൊണ്ട് തന്നെ 23 കോടി യുമാണ് സ്വന്തമാക്കിയിരിക്കുന്നത് .
സസ്പെൻസ് നിറച്ച ചിത്രം ട്വിസ്റ്റ്ലും പിന്നിലല്ല .തെന്നിന്ത്യൻ നായിക തൃഷ ടോവിനോ തോമസിന് ഒപ്പം പ്രേക്ഷകർക്കു മുന്നിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തെ വ്യത്യസ്തമാകുന്നു .

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ സജ്ജീകരിച്ച ‘ഐഡൻ്റിറ്റി’ ശ്രദ്ധേയമായ ഒരു കഥാ സന്ദർഭം ഉൾക്കൊള്ളുന്നു, ജെയ്‌ക്‌സ് ബിജോയിയുടെ ഉദ്വേഗജനകമായ സംഗീതം അതിനെ പരിപൂർണ്ണമാക്കുന്നു. ടൊവിനോ തോമസ് ഒരു NSG കമാൻഡോയുടെ വേഷത്തിൽ അഭിനയിക്കുന്നു, ഇത് കഥാപാത്രത്തെ നയിക്കുന്ന ഇതിവൃത്തത്തിന് തീവ്രത നൽകുന്നു.ജനുവരി 2 നാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും അതെ സ്വീകാര്യതയോടെ ആരാധകർക്ക് മുൻപിൽ ചിത്രം എത്തുന്നു .തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് നേടുന്നത് .

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്:റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍,ലൈൻ പ്രൊഡ്യൂസർ ;പ്രിധ്വി രാജൻ എന്നിവരാണ് ചിത്രത്തിൻറെ അണിയറയിൽ .