തമിഴ് താരം വിശാലിന് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്തി മാനേജർ

Manager Harikrishnan About Actor Vishal
Manager Harikrishnan About Actor Vishal

തമിഴകം അടക്കി ഭരിച്ചിരുന്ന താരം തന്നെയായിരുന്നു വിശാൽ .ഇപ്പോൾ താരത്തിന് എന്ത് സംഭവിച്ചു എന്ന ആശങ്കക്ക് മറുപടിയായി എത്തിയിരിക്കുകയാണ് വിശാലിന്റെ മാനേജർ .അതേസമയം ഈ പൊങ്കലിന് 12 കൊല്ലത്തോളം പെട്ടിയിലായിരുന്ന വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.മൈക്ക് പിടിക്കുവാനോ സംസാരിക്കാനോ കഴിയാതെ വിശാൽ അവശനായി നില്കുന്നതാണ് ആരാധകർ കണ്ടത് . തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്.

എന്നാൽ കടുത്ത പണിയാണ് ഇതിനു കാരണമെന്നും മറ്റൊന്നും തന്നെ വിശാലിന് സംഭവിച്ചിട്ടില്ല എന്നും താരത്തിൻറെ മാനേജർ വ്യക്തമാക്കിയിട്ടുണ്ട് .തമിഴകത്തെ ചീറ്റപ്പുലിയായിരുന്ന താരത്തിന് പ്രാർത്ഥനയുമായി എത്തുകയായിരുന്നു ആരാധകർ .താരത്തിൻറെ ആരോഗ്യത്തെ പറ്റി പല തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു .അതിനെല്ലാം വിരാമമിട്ടുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് മാനേജർ ഹരികൃഷ്ണൻ .

സണ്ഡക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ വിജയങ്ങള്‍ വിശാല്‍ നേടി.ഇപ്പോഴിതാ പുത്തൻ ചിത്രവും പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് .ചിത്രത്തിൻറെ ഇവന്റിൽ പങ്കെടുക്കാൻ എത്തിയ വിശാലിനെ കണ്ടിട്ടാണ് ആരാധകർ ആശങ്കയിലായത് . കടുത്ത വൈറൽ പനിയെ തുടര്‍ന്ന് വിശാല്‍ കുറച്ച് ദിവസമായി ബെഡ് റെസ്റ്റിലാണ്. അവിടെ നിന്നും അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിനാണ് പരിപാടിക്ക് എത്തിയത് എന്നാണ് മാനേജര്‍ ഹരികൃഷ്ണൻ പറയുന്നത്. ഒപ്പം അപ്പോളോ ആശുപത്രിയിലെ ഡോ.വിഎസ് രാജ്കുമാര്‍ വിശാലിന് വിശ്രമം നിര്‍ദേശിച്ച കുറിപ്പും മനേജര്‍ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. വിശാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയും മാനേജര്‍ നിഷേധിച്ചു. വിശാല്‍ വീട്ടില്‍ തന്നെയാണെന്നും അധികം വൈകാതെ ഭേദപ്പെട്ട് സിനിമയിലേക്ക് മടങ്ങുമെന്നും മാനേജര്‍ അറിയിച്ചു.