ചിത്രം മാർക്കോ കണ്ട് ആശംസകൾ അറിയിച്ച്‌ താരം അല്ലു അർജുൻ

വയലൻസ് ചിത്രം മാർക്കോ കണ്ട് പ്രതികരണം അറിയിച്ച് താരം അല്ലു അർജുൻ .മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ ചിത്രം മാര്‍ക്കോ കണ്ട് ആശംസകൾ അറിയിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ചു. ചിത്രം നേടിയ മികച്ച വിജയത്തിന് അണിയറക്കാര്‍ക്കുള്ള അഭിനന്ദനം അറിയിച്ച അല്ലു ചിത്രം തനിക്ക് എത്രത്തോളം ഇഷ്ടമായെന്നതും പറയുന്നു .

ഡിസംബർ 20 നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത് .ഇതുവരെ ചിത്രം മികച്ച പ്രതികരണങ്ങൾ തന്നെ നേടി മുന്നേറുകയാണ് .അതിനിടെയാണ് പാൻ ഇന്ത്യൻ താരമെന്ന പ്രഖ്യാപനം ഉണ്ണി മുകുന്ദനെ തേടിയെത്തുന്നത് .സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ എന്ന നേട്ടം തന്നെ ആരാധകർ താരത്തിന് ചാർത്തിയിരുന്നു .തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒരുപോലെ ചിത്രം പുറത്തിറങ്ങി.ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിലും ആശംസയുമായി നടൻ അല്ലു അർജുൻ എത്തിയിട്ടുണ്ട് .

സ്റ്റെയർ കയറിക്കൊണ്ട് ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിച്ചതിനെ പറ്റി സംവിധായകൻ തന്നെ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് .ഒരൊറ്റ ഷോട്ടിൽ തന്നെയാണ് സ്റ്റെയറിൽ നിന്നുമുള്ള അവസാന ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് .അതുപോലെ തന്നെ നടൻ ഉണ്ണി മുകുന്ദന് ഒറിജിനൽ ഗൺ തന്നെ വേണമെന്ന ആവശ്യം കലാശാലയിരുന്നു .സ്റ്റെയറിൽ നിന്നുമുള്ള ആക്‌ഷൻ രംഗങ്ങൾ കട്ട് ചെയ്യാതെ തന്നെ ഒറ്റ ഷോട്ടിൽ എടുത്തു എന്ന വാർത്ത ആരാധകർക്ക് കൗതുകം തന്നെയാണ് .റിലീസ് കഴിഞ്ഞു ഇനിയും യാത്ര തുടരുന്ന ചിത്രം മാർക്കോ വൻ വിജയം തന്നെയാണ് നേടിയിരിക്കുന്നത് .