
പ്രശസ്ത മാധ്യമ പ്രവർത്തകനും നിർമാതാവുമായ പ്രതീഷ് നന്ദി അന്തരിച്ചു .പ്രശസ്ത ചലച്ചിത്ര നിർമാതാവ് പ്രതീഷ് നന്ദി ഹൃദയാഘാദത്തെ തുടർന്നാണ് അന്തരിച്ചത് .മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം . ചമേലി, ജങ്കാർ ബീറ്റ്‌സ്, ഏക് ഖിലാഡി ഏക് ഹസീന, ഹസാരോൺ ഖ്വായിഷെന്‍ ഐസി, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി.
കരീന കപൂര്‍,അനുപം ഖേര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്.സിനിമ സംവിധായക രംഗത്തും ചലച്ചിത്ര മേഖലയിലും നിരവധി സംഭാവനകൾ നൽകിയ പ്രതീഷ് നന്ദി 2001 ലാണ് സിനിമ നിർമാണ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് .
1993 ലാണ് പ്രതീഷ് നന്ദി കമ്മ്യൂണിക്കേഷൻ സ്ഥാപിക്കുന്നതും .മരണം വരെ നോൺ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രതീഷ് നന്ദി കമ്മ്യൂണിക്കേഷൻറെ മെന്ററുമായിരുന്നു .ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്‍കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു.മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു അദ്ദേഹം 73 വയസിലാണ് അന്തരിച്ചത് .മകനും നിർമാതാവുമായ കുഷ്ൻ നന്ദിയാണ് വാർത്ത മാധ്യമങ്ങളെ അറിയിച്ചത് .











