വടിവേലു ഒരു അഹങ്കാരിയാണ്! ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയിൽ അദ്ദേഹം ഇരുന്നു കഴിഞ്ഞാൽ ബാക്കിയുള്ള ആളുകൾ നിലത്ത് ഇരിക്കാവൂ എന്നാണ്; വടിവേലുവിനെ കുറിച്ച് ജയമണി

തമിഴ് ഹാസ്യ നടന്മാരിൽ പ്രധാനിയായ നടനാണ് വടിവേലു,നടനെതിരെ പലപ്പോഴും ചില വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. ഇപ്പോൾ നടൻ ജയമണി വടിവേലുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. വടിവേലു ഒരു അഹങ്കാരിയാണ്. സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയില്‍ അദ്ദേഹം ഇരുന്നാല്‍ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്. സിംഗമുത്തു ഉള്‍പ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നു വടിവേലു, ജയമണി നടനെ കുറിച്ച് പറഞ്ഞു.

ജയമണി പറഞ്ഞതുപോലെ തന്നെ നടന്‍ കോട്ടാച്ചിയും ആഴ്ചകൾക്ക് മുൻപ് തന്നെ വടിവേലുവിനെ കുറിച്ച് ഇങ്ങനൊരു വിമർശനം നടത്തിയിരുന്നു. പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടന്റെ ആരോപണം. എന്നാൽ തമിഴ് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് വടിവേലു, സാധാരണ അദ്ദേഹത്തെ വൈഗൈ കൊടുങ്കാറ്റ് എന്നാണ് വടിവേലുവിനെ തമിഴിലെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നടന്‍ രാജ്കിരണാണ് വടിവേലുവിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്.അതുല്യമായ അഭിനയവും ശരീരഭാഷയും കൊണ്ട് നടൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷം നടന്റെ യുഗം തന്നെ ആയിരുന്നു.


ഹാസ്യനടനായി തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ വടിവേലുവിന് സാധിച്ചു. അക്കാലത്ത് ശ്രദ്ധേയനായിരുന്ന അന്തരിച്ച നടന്‍ വിവേകിനെക്കാളും മാര്‍ക്കറ്റ് വാല്യു വടിവേലു സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയത്തില്‍ വിജയകാന്തിനെ ആക്രമിക്കാന്‍ വടിവേലു കളിച്ചത് നടന്റെ ജീവിതത്തിനും ,കരിയറിനും കനത്ത പ്രഹരമായി മാറി. നടനെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ച പലരും ഒരുസമയത്ത് അദ്ദേഹത്തെ വേണ്ടെന്ന് വെച്ചിരുന്നു,അതിനുശേഷമാണ് അദ്ദേഹത്തിന്റെ കോമഡികൾ ഇല്ലാത്ത സിനിമകൾ വന്നു തുടങ്ങിയത്.