ഞാനൊരു സ്പോർട്സ് ഭ്രാന്തൻ! മക്കൾക്ക് ധ്യാൻ, വിനീത് എന്നീപേരുകൾ ഇടാനൊരു കാരണമുണ്ട്; ശ്രീനിവാസൻ

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന താരമാണ് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മക്കളുടെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. തനിക്ക് സിനിമകളേക്കാൾ കൂടുതൽ ഇഷ്ടമുള്ള മേഖല ആയിരുന്നു സ്പോർട്സ്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് സ്പോർട്സ് താരങ്ങളുടെ പേരുകളാണ് മക്കൾക്ക് നൽകിയത് എന്നാണ് താരം പറയുന്നത്.ചെറുപ്പത്തില്‍ സ്‌പോര്‍ട്‌സ് പ്രാന്തനായിരുന്നു ഞാന്‍. ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ താല്‍പര്യം ശ്രീനിവാസൻ പറയുന്നു.

താൻ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ ഞാൻ സ്ഥിരമായി വായിക്കുമായിരുന്നു.അന്ന് ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. അക്കാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ഹോക്കി താരമാണ് വിനീത് കുമാര്‍. എനിക്ക് ആദ്യത്തെ മകനുണ്ടായപ്പോള്‍ ഈ വിനീത് കുമാറിന്റെ പേരില്‍ നിന്ന് കുമാര്‍ കട്ട് ചെയ്താണ് വിനീത് എന്ന പേരിട്ടത്.

അതുപോലെ ഹോക്കിയിലെ മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേരാണ് രണ്ടാമത്തെ മകനും നല്‍കിയത് അങ്ങനെയാണ് ധ്യാൻ എന്ന പേര് ഇട്ടത് ശ്രീനിവാസൻ പറഞ്ഞു. വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ, ഈ ചടങ്ങിൽ ഇളയ മകനായ ധ്യാൻ ശ്രീനിവാസനും പങ്കുചേർന്നിരുന്നു, അച്ഛൻ ശ്രീനിവാസനെ പോലെ തന്നെയാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, സിനിമ മേഖയിലെ ഓൾ ഇൻ ഓൾ.