അവളോട്‌ മിണ്ടരുത്, അവൾക്കൊപ്പം കറങ്ങി നടക്കരുത്! അങ്ങനൊരു അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്; അനശ്വര രാജൻ

മലയാള സിനിമയിലെ മികച്ച കഥാപത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് അനശ്വര രാജൻ, പഠിക്കുന്ന സമയത്ത് സ്‌കൂളിൽ നിന്നും അത്ര പ്രോത്സാഹനമൊന്നും സിനിമയിൽ അഭിനയിക്കുന്നതിന് തനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല എന്നാണ് നടി പറയുന്നത്, ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അനശ്വര രാജന്‍.അധ്യാപകരില്‍ നിന്നുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്.ആദ്യത്തെ സിനിമ കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ ആകാശത്തായിരുന്നു. വേറൊരു ലോകത്തായിരുന്നു. ഒരു ദിവസം വൈകിയാണ് സ്‌കൂളിലെത്തിയത്. വൈകിയതിനെക്കുറിച്ച് പറയാന്‍ ഞാനും അച്ഛനും അമ്മയും സ്‌കൂളിലെത്തുന്നത് . ചെന്നതും ആദ്യം തന്നെ ചോദിച്ചത് എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു.

CDN media

പിന്നീട് അതിന്റെ പാര്‍ശ്വഫലവും ഞാന്‍ അനുഭവിച്ചുവെന്നാണ് താരം പറയുന്നത്. സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചര്‍മാര്‍ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റില്‍ഡ് ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാന്‍ പറയും.കൂടാതെ അവളോട്‌ മിണ്ടുകയും വേണ്ടാന്നും പറയും, ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നു.

ടീച്ചേഴ്‌സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. മാനസികമായി സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂള്‍ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്. ആ അവസ്ഥയില്‍ സെല്‍ഫിയെടുക്കാന്‍ വരുമ്പോള്‍ ചിരിക്കാന്‍ പറ്റാതായിട്ടുണ്ട്. അപ്പോള്‍ അഹങ്കരമാണെന്ന് പറയും. അങ്ങനെ ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പിന്നെ അതിനോട് യൂസ്ഡ് ആയി. പോസിറ്റീവും നെഗറ്റീവുമുണ്ട്. ബാലന്‍സ് ചെയ്യണം എന്ന് മനസിലായെന്നും അനശ്വര രാജൻ പറയുന്നു.