എനിക്ക് എന്റേതായ ഐഡന്റിറ്റി ആവശ്യമാണ്! ദിലീപുമായി എന്നെ താരതമ്യം ചെയ്യരുത്; ബേസിൽ ജോസഫ്

എനിക്ക് എന്റേതായ ഐഡന്റിറ്റി ആവശ്യമാണ്.നടൻ ദിലീപുമായി എന്നെ താരതമ്യം ചെയ്യരുത്, ബേസിൽ ജോസഫ് പറയുന്നു. തന്റെ പുതിയ ചിത്രമായ ‘പ്രാവിൻ കൂട് ഷാപ്പിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിലാണ് ബേസിൽ ജോസഫ് ഈ കാര്യം തുറന്നു പറയുന്നത്. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ബേസിൽ ജോസെഫിന്റെ പുതിയ ചിത്രമാണ് പ്രാവിൻ കൂട് ഷാപ്പ്.എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്. അദ്ദേഹത്തിന്റെ ലെ​ഗസി അയാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്, അതുമായി താരതമ്യം ചെയ്യുവാൻ എനിക്ക് താല്പര്യമില്ല ബേസിൽ ജോസഫ് പറയുന്നു.

ഈ അടുത്തിടെ തുടർച്ചയായി വിജയിക്കുന്ന വിജയചിത്രങ്ങളിൽ അഭിനയിച്ചതിനാൽ നടൻ ബേസിൽ ജോസഫിനെ ഇപ്പോൾ വിശേഷണം ആയി ഉപയോഗിക്കുന്നത് ജനപ്രിയനായകൻ എന്ന പേരാണ്, അങ്ങനെ ചിലർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിനും ബേസിൽ ജോസഫ് പ്രതികരണം അറിയിച്ചിട്ടുണ്ട്. അതേസമയം പ്രേക്ഷകർ ബേസിലിനെ പലപ്പോഴും ദിലീപുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ തന്നെ ആളുകൾ സ്നേഹിക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും ,എന്നാൽ സ്വന്തമായി താൻ ഒരു മേൽവിലാസം ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു.

തൊണ്ണൂറുകളിലും ,രണ്ടായിരത്തിലും മലയാള സിനിമയിൽ നർമരസമാർന്ന നായക കഥാപാത്രവുമായെത്തിയ നടനാണ് ദിലീപ്. അതുകൊണ്ട് തന്നെ ജനപ്രിയ നടൻ എന്ന ടാ​ഗ്‌ലൈനിലാണ് അദ്ദേഹത്ത അറിയപ്പെടുന്നത്. നടൻ ബേസിൽ ജോസഫിന്റെ അഭിനയവും, ഇപ്പോൾ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും ഇതേ രീതിയിലുള്ളതാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകർ ബേസിലിനെ പലപ്പോഴും ദിലീപുമായി താരതമ്യം ചെയ്യാറുണ്ട്.