
വര്‍ഷങ്ങളായി പെട്ടിയില്‍ തന്നെ കിടക്കുന്ന ഒരു വിക്രം ചിത്രമാണ് ‘ധ്രുവനച്ചത്തിരം’, ഇപ്പോൾ ചിത്രത്തിന്റെ റീലിസിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ഗൗതം മേനോൻ. 2016ല്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും സിനിമ ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. ഇപ്പോൾ അതിനെ കുറിച്ച് സംവിധായകൻ ഗൗതം മേനോൻ പറയുന്നത്, വിശാല്‍ ചിത്രം ‘മദ ഗജ രാജ’യുടെ മിന്നും വിജയം തനിക്ക് പ്രചോദനമായി, ഇനി എന്തായാലും ധ്രുവനച്ചത്തിരം റിലീസ് ചെയ്യും എന്നാണ് ഗൗതം മേനോന് പറയുന്നത്.

12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു വിശാലിന്റെ മദ ഗജ രാജ റീലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുള്ളില്‍ 25 കോടി കളക്ഷനാണ് ഈ ചിത്രം നേടി മുന്നേറിയത്. അതിനാല്‍ 2016ല്‍ ഷൂട്ട് ചെയ്ത ധ്രുവനച്ചതിരം ഇനിയും താനും പുറത്തിറക്കും എന്നാണ് ഗൗതം മേനോൻ പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ , ഇപ്പോള്‍ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും എന്നാണ് ഗൗതം മേനോന് പറയുന്നത്. മുൻപ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും ചോദിച്ചില്ലെന്നും, സഹായം വാഗ്ദാനം ചെയ്തില്ലെന്നും ഗൗതം മേനോന് ആരോപിച്ചിരുന്നു.












