
ഷാരൂഖിനൊപ്പം ഓരോ സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹം തനിക്ക് കാർ വാങ്ങിത്തരാറുണ്ട്, ഫറാഖാൻ പറയുന്നു, ബോളിവുഡില്‍ സംവിധായിക ഫറാ ഖാന്റെ അടുത്ത സുഹൃത്താണ് നടൻ ഷാരൂഖ് ഖാൻ,ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുമാണ്. ഇപ്പോൾ, കാര്‍ വാങ്ങി തരുന്ന ഷാരൂഖിന്റെ സ്വഭാവത്തെ കുറിച്ചുള്ള സംവിധായിക ഫറാഖാന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുകയാണ്. ഫറാ, നടി അര്‍ച്ചന പുരന്‍ സിംഗിന്റെ വസതിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തവെയാണ് ഈ കാര്യം സംസാരിച്ചത്.

ഒരു സെലിബ്രിറ്റിയില്‍ നിന്ന് സ്വീകരിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്താണെന്ന അര്‍ച്ചനയുടെ ചോദ്യത്തോടാണ് ഫറ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ചു ചെയ്യുന്ന ഓരോ സിനിമകള്‍ കഴിയുമ്പോഴും ഷാരൂഖ് എനിക്ക് കാര്‍ വാങ്ങിത്തരുമായിരുന്നു ഫറ പറയുന്നു. ഇനിയും ഒരു സിനിമ എടുക്കൂ എന്ന് ഫറയോടെ അർച്ചന പറയുന്നുമുണ്ട്.
ഉറപ്പായിട്ടും. എനിക്ക് ഉടന്‍ ഒരു സിനിമ ചെയ്യണം. പുതിയ കാര്‍ വാങ്ങാന്‍ സമയമായി, എന്നാണ് ഇതിന് മറുപടിയായി ഫറ പറയുന്നത്. അതേസമയം, ഓം ശാന്തി ഓം, മേം ഹൂം നാ എന്നീ ചിത്രങ്ങളാണ് ഷാരൂഖിനെ നായകനാക്കി ഫറ ഒരുക്കിയ ഹിറ്റ് ചിത്രങ്ങള്‍. 2003ല്‍ ഷാരൂഖ് ചിത്രം മേം ഹൂ നാ സംവിധാനം ചെയ്താണ് സംവിധായികയായി ഫറ അരങ്ങേറ്റം കുറിച്ചത്.












