മനോജ് കെ ജയന്റെ ഭാര്യയുടെ പണി എന്തെന്ന് അറിയുവോ?; ലക്ഷങ്ങളാണ് ആശയുടെ ശമ്പളം

സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ് നടൻ മനോജ് കെ ജയന്റെ ഭാര്യ ആശ. ആശയുടെ ചിത്രങ്ങളുടെയും ,വീഡിയോകളുടെയും കമന്റ് ബോക്സ് നോക്കിയാൽ ആരാധകരുടെ ആരാധന വ്യക്തമാകും. ലണ്ടനിൽ ആണ് നടൻ മനോജ് കെ ജയനും ഭാര്യ ആശയും കുടുംബസമേതം താമസിക്കുന്നത്. എന്നാൽ പക്ഷെ ആശയ്ക്ക് അവിടെ ജോലി എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നുള്ളത് മിക്ക ആരധകരുടെയും സംശയമാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം യുകെയിലെ കമ്പനി ഡയറക്ടറാണ് ആശ. 2021 ഓ​ഗസ്റ്റ് 18 നാണ് ഡയറക്ടറായി ചുമതലയേൽക്കുന്നത്.

മാർക്കറ്റിം​ഗ് പ്രൊഡക്ഷൻ അഡ്വെെസർ എന്നാണ് ആശ സോഷ്യൽ മീഡിയ പ്രൊഫെെലിൽ കുറിച്ചത്. ലക്ഷങ്ങളാണ് ആശയുടെ മാസ വരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. 2008 ൽ ഉർവശിയുമായി നിയമപരമായി പിരിഞ്ഞ മനോജ് കെ ജയൻ 2011 ൽ ആശയെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനും പിറന്നു. ആശയ്ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് മനോജ് കെ ജയൻ. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മനോജ് കെ ജയന്‍ നല്ലൊരു കുടുംബനാഥന്‍ കൂടിയാണ്. കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്ന് എപ്പോഴും പറയാറുണ്ട് അദ്ദേഹം. ലണ്ടനിൽ സെറ്റിൽഡ് ആണ് ആശ. മകൻ ലണ്ടനിലാണ് പഠിക്കുന്നത്. നാട്ടിൽ ഷൂട്ടിന് വരുന്ന നടൻ ഷൂട്ടിം​ഗ് കഴിഞ്ഞാൽ മനോജ് കെ ജയൻ ലണ്ടനിലേക്ക് പോകും.

യുകെയിലെ ​ഗ്രാമർ സ്കൂളിൽ മകന് അഡ്മിഷൻ ലഭിച്ച കാര്യം മനോജ് കെ ജയൻ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ആശ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് മനോജ് കെ ജയൻ സംസാരിച്ചിട്ടുണ്ട്. കുടുംബ ജീവിതം എങ്ങനെെയാകണമെന്നും നമ്മൾ എങ്ങനെ ജീവിക്കണമെന്നുമെല്ലാം പഠിപ്പിച്ചത് ആശയാണ്. സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണെന്ന് മനോജ് കെ ജയൻ അന്ന് വ്യക്തമാക്കി. ഭാര്യ ആശയുമായുള്ള സൗഹൃദം പ്രണയം ഒക്കെയും മനോജ് പലവട്ടം സംസാരിച്ചിട്ടുണ്ട്, ആശ വന്ന ശേഷം തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പലവട്ടം വാചാലനായത്. കുടുംബജീവിതം എങ്ങനെയാവണമെന്നും, നമ്മള്‍ എങ്ങനെ ജീവിക്കണമെന്നും, ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണ്. സ്‌നേഹം എന്താണെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണ്. ദാമ്പത്യത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നുണ്ട്. ആശയുമായുള്ള കുടുംബജീവിതത്തില്‍ സംതൃപ്തനാണെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കിയിരുന്നു.