തന്റെ റിസ്‌കിൽ ഏഴ് ചിത്രങ്ങൾക്കൊപ്പമാണ് ആ മോഹൻലാൽ ചിത്രം റിലീസ് ചെയ്യ്തത്! ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം, മണിയൻ പിള്ള രാജു

സുധി എന്ന ഓട്ടോ തൊഴിലാളിയുടെ കഥയാണ് ‘ഏയ് ഓട്ടോ’എന്ന ചിത്രം പറയുന്നത്. 90 കാലഘട്ടത്തിലെ ഒരു വലിയ വിജയ ചിത്രമായിരുന്നു അത്. ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് നടനും ചിത്രത്തിന്റെ നിർമാതാവുമായ മണിയൻ പിള്ള രാജു. ഏയ് ഓട്ടോയെന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഡിസ്ട്രിബ്യൂട്ടറായ പി. കെ. ആർ. പിള്ള എന്നോട് പറഞ്ഞു, നമ്മൾ ഈ പടം ഇപ്പോൾ റിലീസ് ചെയ്യേണ്ടായെന്ന്.കാരണം അന്ന് അക്കരെ അക്കരെയെന്ന പ്രിയദർശൻ പടമുണ്ട്, ജോഷി സാറിന്റെ നമ്പർ 20 മദ്രാസ് മെയിലുണ്ട്, കടത്താനാടൻ അമ്പാടിയുണ്ട്. അങ്ങനെ ഒരു ഏഴെട്ട് പടങ്ങളുണ്ട്.

എന്നാൽ ഞാൻ പറഞ്ഞു, ആ ഏഴ് പടത്തിലെ ആറെണ്ണത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഈ പടങ്ങളുടെയൊക്കെ കൂട്ടത്തിൽ തന്നെ ഈ സിനിമയും റിലീസ് ചെയ്യണമെന്ന്. വേറെയൊരു സമയം പേടിച്ചു റിലീസ് മാറ്റാരുതെന്നും  ഞാൻ പറഞ്ഞു. അങ്ങനെ എന്റെ ഒരൊറ്റ റിസ്‌കിന്റെ  പുറത്താണ് ഇത്രയും വലിയ പടങ്ങളോടൊപ്പം ഏയ് ഓട്ടോ  എന്ന സിനിമ റിലീസ് ചെയുന്നത്.

എന്നാൽ ആ പടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി വലിയ വിജയമായി മാറിയ ചിത്രമാണ് ഏയ് ഓട്ടോ, നടൻ മണിയൻ പിള്ള രാജു പറയുന്നു. ഈ കാര്യം അദ്ദേഹം അമൃത ടി വി യിലെ ലാൽസലാം എന്ന പ്രോഗ്രമിൽ പറഞ്ഞതാണ്. ഈ ചിത്രത്തിൽ മോഹൻലാൽ, രേഖ, മുരളി, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, മണിയൻപിള്ള രാജു, ജഗദീഷ്, സുകുമാരി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.