അമ്മ അഭിനയിച്ച സിനിമകൾ കാണാൻ അനുവദിക്കില്ല! കാരണം പറഞ്ഞു ഖുഷി കപൂർ 

ഇന്ത്യൻ സിനിമയിലെ മികച്ച താരമായിരുന്നു നടി ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരു പോലെ വിപണനമൂല്യം കൈവരിച്ച നടിയായിരുന്നു ശ്രീദേവി, ഇപ്പോൾ അമ്മ ശ്രീദേവി അഭിനയിച്ച സിനിമകള്‍ കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂര്‍ പറയുന്നത്. അമ്മയുടെ സിനിമകള്‍ ഏറെക്കുറേ മുഴുവനും കണ്ടിട്ടുണ്ടാകുമല്ലേ എന്ന ചോദ്യത്തോടാണ് മകൾ ഖുഷി കപൂർ ഇങ്ങനൊരു പ്രതികരണം നടത്തുന്നത്.

തങ്ങളുടെ അമ്മ അഭിനയിച്ച ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം കണ്ടത് തങ്ങൾ  രഹസ്യമായാണെന്നുമാണ് ഖുഷി പറയുന്നത്. അമ്മ അഭിനയിച്ച ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു , അതിന്റെ കാരണം അമ്മയ്ക്ക് ചെറുതായി നാണം വരുമായിരുന്നു. അതുകൊണ്ട് എനിക്കും ജാന്‍വിക്കും ഒരു മുറിയിലിരുന്ന് രഹസ്യമായേ അമ്മയുടെ സിനിമകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ ഖുഷി പറയുന്നു.

തന്റെ പുതിയ ചിത്രമായ ‘ലവ്യാപ’യുടെ പ്രമോഷനിടെ നല്‍കിയ അഭിമുഖത്തിലാണ് ഖുഷി സംസാരിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും രണ്ട് മക്കളില്‍ ഇളയ മകളാണ് ഖുഷി കപൂർ. ചേച്ചി ജാൻവി കപൂറും ഒരു മികച്ച നടി തന്നെയാണ്. ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരു പോലെ വിപണനമൂല്യം കൈവരിച്ച നടിയാണ്. എല്ലാ ഭാഷകളിലും അവര്‍ക്ക് ആരധകരുമുണ്ട്.