സമയത്തിൽ പ്രത്യേകത! ‘എമ്പുരാൻ’ ടീസർ  ജനുവരി 26 ന് റിലീസ് ആകുന്നു  

അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ഇപ്പോൾ ആകാംക്ഷയോെടയാണ് കാത്തിരിക്കുകയാണ് ആരാധകരെല്ലാം. ഇപ്പോൾ ആ കാത്തിരിപ്പിനൊടുവിലായി ചിത്രത്തിന്റെ ടീസർ ഞായറാഴ്ച എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘എമ്പുരാൻ’. ചിത്രത്തിന്റെ ടീസർ ജനവരി 26 ഞായറാഴ്ച്ച( 7 .7 ന്) ഏഴ് ഏഴിന് എത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസർ റിലീസ് ചെയ്യുന്നത്.

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിൽ ആയിരുന്നു. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ , ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക പ്രൊഡക്ഷനും ചേർന്നാണ്.

മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും, ഈ ചിത്രം ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനായി എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ, ഇത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം കാണാനുള്ള ആകാംഷയും.