
സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ. സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 16 നാണ് അദ്ദേഹത്തിന് അസുഖം തുടങ്ങി ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ,അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആശുപത്രിയിൽ അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. മലയാളത്തിൽ നിരവധിഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്ത സംവിധായകനാണ് ഷാഫി. 2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ടൂ കൺട്രീസ് ,വൺ മാൻ ഷോ ,ലോലിപോപ്പ് ,മേക്കപ്പ് മാൻ ,കല്യാണ രാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.












