വേറെ ഏതു നടനായാലും നായികാ പ്രാധാന്യമുള്ള ആ ചിത്രത്തിൽ അഭിനയിക്കില്ല! എന്നാൽ മുരളി അതിന് തയ്യാറായി; സിബി മലയിൽ

മലയാളത്തിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ഇപ്പോൾ സംവിധായകൻ മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മുരളിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ആകാശദൂത് സിനിമയുടെ കഥ കേട്ടപ്പോള്‍ അതിലെ ജോണി എന്ന കഥാപാത്രം ചെയ്യാന്‍ മുരളിക്ക് യാതൊരു മടിയുമില്ലായിരുന്നു സിബി മലയില്‍ പറയുന്നു. കാരണം ആ സമയം മുരളി നിരവധി സിനിമകളിൽ നായകനായി നിൽക്കുന്ന സമയമാണ്, വേറെ ഏത് നടനായാലും നായികപ്രധാന്യമുള്ള ആകാശദൂത് എന്ന ചിത്രത്തിൽ അഭിനയിക്കില്ല സിബി മലയിൽ പറഞ്ഞു.

എന്നാൽ മുരളി അങ്ങനെ അല്ലായിരുന്നു സിബിമലയിൽ പറയുന്നു. കഥാപാത്രം നല്ലതാണെങ്കില്‍ യാതൊരു മടിയുമില്ലാതെ അദ്ദേഹം ചെയ്യു൦, അത്രമാത്രം അഭിനയത്തോട് കമ്മിറ്റഡായ നടനാണ് മുരളി സിബി മലയില്‍ പറഞ്ഞു. അതേസമയം സിബി മലയിൽ പറയുന്നു ,ആകാശദൂത് ഹിറ്റായ ശേഷം തന്നെത്തേടി ഒരു കത്ത് വന്നിരുന്നു, അത് തനിക്ക് വളരെ മൂല്യവത്തായിട്ടുള്ള ഒന്നാണ്. ആ സിനിമ കണ്ട് ഒരാള്‍ മദ്യപാനം നിര്‍ത്തിയെന്നാണ് ആ കത്തില്‍ ഉണ്ടായിരുന്നത്.

സത്യത്തിൽ ആ കത്ത് , മുരളി എന്ന നടന്റെ വിജയമാണ് ,  ആ കത്ത് നാഷണല്‍ അവാര്‍ഡിനെക്കാള്‍ എനിക്ക് മൂല്യമുള്ളതാണ സിബി മലയില്‍ പറഞ്ഞു.  ആകാശ് ദൂത് സിനിമ ചെയ്യാൻ സമയത്ത് ഞാൻ മുരളിയോട് ജോണി എന്ന കഥാപത്രത്തെ കുറിച്ച് പറഞ്ഞു, ഇതിൽ നായികക്കാണ് പ്രധാന്യം എന്നും പറഞ്ഞിരുന്നു,പക്ഷെ അന്ന് തിളങ്ങിനിന്ന മുരളി ജോണി എന്ന കഥാപാത്രം ചെയ്യാൻ തയ്യാറാകുകയായിരുന്നു, അതും സിനിമയിൽ ഈ കഥാപാത്രം മരണപ്പെടുകയും ചെയ്യുന്നു, എന്നിട്ടും മുരളി അതിന് തയ്യാറായി സിബി മലയിൽ പറയുന്നു.