
മലയാള സിനിമയില്‍ ഐതിഹാസിക സ്ഥാനമുള്ള ‘ഒരു വടക്കന്‍വീരഗാഥ’ ഫെബ്രുവരി ഏഴിന് വീണ്ടും തിേയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ റിലീസ് ചെയ്യുന്നത്. കുതിരമേലേറി പുഴമുറിച്ചു വരുന്ന ചന്തുവും വാള്‍മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ചുരികത്തലപ്പുകളുടെ ശീല്ക്കാരവും ചന്ദനലേപ സുഗന്ധമുള്ള പാട്ടുകളുമെല്ലാം ഇനി ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദഭംഗിയിലും പ്രേക്ഷകർക്ക് മുന്നലെത്തിക്കുന്നത്. ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന് എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഒരുക്കിയ ഒരു ദൃശ്യ വിരുന്നാണ് സിനിമ
ഇനിയും ചിത്രം പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും പറയുന്നു.
ചിത്രത്തിന്റെ റി റിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ്. റി ലീസിനു മുന്നോടിയായി പുറത്തിറക്കിയ ചിത്രത്തിന്റെ ടീസർ.











