
നടി തൃഷ തന്റെ 20 വര്‍ഷത്തെ സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ നിറയെ വാർത്തകളായി എത്തിയിരുന്നത്. വിജയ്യും, തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് , ഇപ്പോൾ വിജയ്ക്കൊപ്പം നടിയും സിനിമാ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്ത എത്തിയത്. എന്നാൽ വിജയ്ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇപ്പോൾ നടിയുടെ അമ്മ ഉമ കൃഷ്ണന് രംഗത്ത് എത്തിയിരിക്കുന്നത്.

നടിക്ക് സിനിമ മടുത്തുവെന്നും,അതിനാൽ സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം ഇങ്ങനൊരു റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും, തൃഷയും തമ്മില്‍ തര്‍ക്കത്തിലാണെന്നും അനന്തന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തൃഷയുടെ അമ്മ പറയുന്നു തൃഷ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ്.
തൃഷ രാഷ്ട്രീയത്തിലേക്കില്ല. സിനിമയില്‍ തുടരും. മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും ഉമ കൃഷ്ണന് പറയുന്നു. അതേസമയം ഒരുപിടി ചിത്രങ്ങളാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മലയാളം ചിത്രമായ ഐഡന്റിറ്റിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തൃഷയുടെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. മണിരത്നം സംവിധാനം ചെയുന്ന തഗ്ഗ്ലൈഫില് തൃഷ പ്രധാനവേഷം ചെയ്യുന്നുണ്ട്.












