
ഒരുപാട് ആരാധകരുള്ള നടൻ ആണ് മോഹൻലാൽ, ആരാധകർക്ക് വേണ്ടി സമയം ചിലവഴിക്കാനും ചിത്രങ്ങൾ പകർത്താനും മടിയില്ലാത്ത നടൻ കൂടിയാണ് താരം. മാസങ്ങൾക്ക് മുമ്പ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വലിയൊരു ഫാൻസ് മീറ്റ് കൊച്ചിയിൽ നടന്നിരുന്നു.അന്ന് അയ്യായിരത്തിന് മുകളിൽ ആളുകൾക്കൊപ്പമാണ് മോഹൻലാൽ ഫോട്ടോ പകർത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു.

എന്നാൽ ചിലപ്പോഴൊക്കെ ആരാധകരുടെ പ്രതികരണങ്ങളും, പ്രവൃത്തികളും മോഹൻലാലെന്ന നടന് എതിരെ പ്രേക്ഷകർ തിരിയാനും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.ഒരു വേദിയിൽ പങ്കെടുക്കുമ്പോൾ ആരാധകരുടെ സ്നേഹത്തെ പറ്റി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോഴാണ് രസകരമായ ഒരു മറുപടി മോഹൻലാൽ പറഞ്ഞത്.
ആരാധകർ എന്ന് പറയുന്നത് ഭാര്യയെപ്പോലെയാണ്. നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒരു ചെറിയ തെറ്റോ പിഴവോ ചെയ്താൽ പറയും എന്നാലും നിങ്ങൾ എന്നോടിത് ചെയ്തല്ലോയെന്ന് ചോദിക്കും എന്നാണ് നടൻ പറഞ്ഞത്. അതുപോലെ നടൻ മമ്മൂട്ടിയും ആരാധകരെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നുണ്ട്.

ആരാധകരാണ് എല്ലാം. ആരാധകരിൽ ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ?. ചില ആളുകൾ ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരിപ്പേർക്ക് എന്നോട് ദേഷ്യമുണ്ട് എന്നായിരുന്നു മമ്മൂട്ടി ആരധകരോട് പറഞ്ഞത്. അതേസമയം ഒരുപാട് ആരാധകരുള്ള നടന്മാരാണ് മമ്മൂട്ടിയും, മോഹൻലാലും, എമ്പുരാനാണ് മോഹൻലാലിന്റെ ഈ വർഷം റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും വലിയ സിനിമ. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി എമ്പുരാന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്.











