മൂന്നാം ഭാഗം ഇതുപോലെയല്ല! ‘ലൂസിഫർ’ മൂന്നാം ഭാഗത്ത് പറ്റി തുറന്നു പറഞ്ഞു സംവിധായകൻ പൃഥ്വിരാജ്

‘ലൂസിഫർ’ സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി തുറന്നുപറഞ്ഞ് സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തീരുന്നത് സിനിമക്ക് ഒരു തുടർച്ചയാകും സൂചന നൽകികൊണ്ട് പൃഥ്വിരാജ് സംസാരിച്ചു. താരം പറയുന്നത്, ‘എമ്പുരാൻ’ തീരുമ്പോൾ ഇതിന്റെ ബാക്കി കഥ അറിയണമെന്ന ആഗ്രഹം പ്രേക്ഷകരുടെ ഉള്ളിലുണ്ടാകു൦. കഴിഞ്ഞ ദിവസം നടന്ന എമ്പുരാൻ’ സിനിമയുടെ ടീസർ റിലീസ് ചടങ്ങിലാണ് സംവിധായകൻ പൃഥ്വിരാജ് മൂന്നാം ഭാഗത്ത് കുറിച്ച് പറഞ്ഞത്. സത്യത്തിൽ ലൂസിഫർ സംവിധാനം ചെയ്യാൻ വേണ്ടി മുരളി ഗോപിയെ കണ്ട ആളല്ല ഞാൻ പൃഥ്വിരാജ് പറയുന്നു.

ഞങ്ങൾ മറ്റൊരു സിനിമയിൽ ഒന്നിച്ചു അഭിനയിക്കുമ്പോളാണ് ലൂസിഫറിന്റെ കഥ ഞങ്ങൾക്കിടയിൽ വരുന്നത്. ലൂസിഫറിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് തുടങ്ങുമ്പോൾ തന്നെ ഇതൊരു ഒറ്റ സിനിമയിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന കഥയല്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.ഒരു സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒന്നും അന്ന് ശരിക്കും കോമൺ അല്ല. ഒന്നാം ഭാഗം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗത്തെ ഇപ്പോൾ ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു.

കാരണം ഒന്നാം ഭാഗത്തിന് കിട്ടുന്ന പ്രതികരണങ്ങൾ കണ്ടിട്ട് മാത്രമേ രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കാൻ കഴിയൂ.  അതുകൊണ്ടു എമ്പുരാൻ സിനിമ റിലീസ് ചെയ്‌യുന്നത് പ്രേഷകരുടെ ആഗ്രഹപ്രകാരമാണ്, അതുകൊണ്ടു എമ്പുരാൻ സിനിമ ഉണ്ടാകാൻ കാരണം പ്രേക്ഷകർ ആണ്, പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ഞാൻ ഇക്കാര്യം തന്നെയാണ് പറയുന്നത്. എമ്പുരാൻ എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്വീകരണം കണ്ടിട്ട് മൂന്നാം ഭാഗത്ത് പറ്റി പ്രഖ്യാപിക്കാൻ കഴിയൂ.


മൂന്നാം ഭാഗം ഇതുപോലെയല്ല കുറച്ചു വലിയ പടമാണ്. എമ്പുരാന് ഒരു വലിയ മഹാവിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം സംഭവിക്കുക.  ശരിക്കും പറഞ്ഞാൽ മൂന്നാം ഭാഗം ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ കഥ തീരണ്ടേ, പൃഥ്വിരാജ് പറഞ്ഞു. എനിക്ക് ഒരു കാര്യം പറയാൻ പറ്റുന്നത് എമ്പുരാൻ തീരുന്നത് മൂന്നാം ഭാഗം ഇല്ലെങ്കിൽ കഥ മുഴുവൻ ആകില്ല എന്ന എന്ന വ്യക്തമായ ഒരു പോയിന്റിലാണ്. അപ്പോൾ മൂന്നാം ഭാഗം ഉണ്ടായേ മതിയാകൂ എന്ന് എനിക്ക് പറയേണ്ടി വരും , എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.