
ഇനി അധിക കാലം കാത്തിരിക്കേണ്ട എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ എത്തും.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്യ്തത്. ടീസർ ലോഞ്ച് താര നിബിഡമായിരുന്നു. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ, സംവിധായകൻ പൃഥ്വിരാജ് തിരക്കഥാകൃത്ത് മുരളി ഗോപി നായകൻ മോഹൻലാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളും , മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ,രമേശ് പിഷാരഡി , ആന്റോ ജോസഫ് ,ഹിറ്റ് മേക്കർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നടി മീനാക്ഷി അനൂപ് എന്നിവരും ഈ ഇവന്റിൽ പങ്കെടുത്തിരുന്നു.

എമ്പുരാൻ ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇതാണോ ചെറിയ സിനിമയെന്നാണ് ടീസർ കണ്ടവരുടെയൊക്കെ ചോദ്യം. ടീസർ ലോഞ്ചിന് എത്തിയ നടൻ മമ്മൂട്ടി ടീസർ കണ്ടിട്ട് പറഞ്ഞത് ആണ് ഏറെ ശ്രദ്ധേയം. രാജു ഇത്രയും ചെറിയ സിനിമ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. സിനിമയ്ക്കും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകളും നേർന്നു മമ്മൂക്ക.
അതേസമയം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മുരളി ഗോപിയുടെ രചനയിൽ വരാനിരിക്കുന്ന ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് L2E എന്നും വിളിക്കപ്പെടുന്ന എംപുരാൻ. 2019 ലെ ലൂസിഫറിന്റെ പിൻഗാമിയായി ആസൂത്രണം ചെയ്ത മൂന്ന് ചിത്ര പരമ്പരയിലെ രണ്ടാം ഭാഗമാണിത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ശശി കപൂർ, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, ബൈജു സന്തോഷ് തുടങ്ങിയവരും എമ്പുരാനിൽ അഭിനയിച്ചിട്ടുണ്ട്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.











