
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌യുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മാളവിക മോഹൻ നായികയായി എത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കുന്നു. സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിലെ ഇരുപതാമത്ത് ചിത്രമാണ് ഹൃദയപൂർവം. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും, അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്നതാണ്.

ചിത്രത്തിന്റെ കഥ അഖിൽ സത്യന്റേതാണ്. നൈറ്റ്കോൾ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ടി.പി.യാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഈ ചിത്രത്തിൽ അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേമലു’ എന്ന ചിത്രത്തിലെ സംഗീതും ഈ സിനിമയിൽ മുഴുനീള വേഷത്തിലുണ്ട്. ജസ്റ്റിൻ പ്രഭാകരാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഗാനരചന നിർവ ഹിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ചിത്രത്തിൽ നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.












