നാരായണീന്‍റെ മൂന്നാണ്മക്കള്‍ ട്രെയിലർ ഇന്ന് മമ്മൂട്ടി പുറത്തിറക്കും

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇന്ന് പുറത്തെത്തും, മമ്മൂട്ടിയാണ് ട്രെയ്‍ലര്‍ പുറത്തിറക്കുക. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയ്‍ലര്‍ പുറത്തെത്തും. ഫെബ്രുവരി 7 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന ചില  രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പർശിയായ ചില  മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതായിരുന്നു ടീസര്‍.

രോമാഞ്ചം, കിഷ്കിന്ധ കാണ്ഡം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസിന്റെ 2025-ലെ ആദ്യ ചിത്രമാണിത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജ്യോതിസ്വരൂപ് പാന്തയാണ് എഡിറ്റിംഗ്. ജയദേവൻ ചക്കാടത്താണ് സൗണ്ട് റെക്കോർഡിംഗും ജിതിൻ ജോസഫ് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നത്. സെബിൻ തോമസ് പ്രൊഡക്ഷൻ ഡിസൈനും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ജിത്തു പയ്യന്നൂരാണ് മേക്കപ്പ് ആർട്ടിസ്റ്റ്. ഡിക്‌സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിജു പ്രഭാകറാണ് കളറിസ്റ്റ്. സുകു ദാമോദർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും അബു വളയംകുളം കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിക്കുന്നു. നിദാദ് കെ.എൻ, ശ്രീജിത്ത് എസ് എന്നിവരാണ് സ്റ്റിൽ ഫോട്ടോഗ്രാഫർമാർ. യെല്ലോടൂത്താണ് ഡിസൈൻസ് കൈകാര്യം ചെയ്യുന്നത്. ആതിര ദിൽജിത്താണ് പി.ആർ.ഒ. 2025-ൽ ഒരു സർപ്രൈസ് ബ്ലോക്ക്ബസ്റ്റർ ആയി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.