കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക

കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക. ഇപോൾ മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് വളരെ ഭാഗ്യമാണ്, ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകു൦ , അതേസമയം പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക പറഞ്ഞു. തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാന൦ പ്രിയങ്ക പറഞ്ഞു, അതുപോലെ ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തത് നടി ചോദിക്കുന്നു.

വിദേശ വനിതകള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ? നടി ചോദിക്കുന്നു. ശരിക്കും ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് വളരെ ഭാഗ്യമാണ് പ്രിയങ്ക പറഞ്ഞു.

ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ പുരുഷന്മാർ ആറ് മാസക്കാലം  അനുഭവിക്കുന്ന വേദന ചെറുതൊന്നുമല്ല. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ ,അതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ തന്നെ  ഏറ്റെടുക്കണം. പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, എന്നാൽ സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നതാണ് ഇപ്പോളത്ത് രീതി, അതിനാൽ ഞാൻ പറയുന്നത് മെൻസ് കമ്മീഷൻ വേണമെന്നാണ് പ്രിയങ്ക പറഞ്ഞു.