‘അലൈപായുതേ’, ഷാരുഖിനെയും, കാജോളിനെയും വെച്ച് ചെയ്യാൻ തീരുമാനിച്ച സിനിമ! എല്ലാം ആശയക്കുഴപ്പങ്ങൾ; വെളിപ്പെടുത്തലുമായി മണിരത്നം

അലൈപായുതേ’ ഷാരുഖാനെയും ,കജോളിനെയും നായികാനായകന്മാരാക്കി ഹിന്ദിയിൽ ചെയ്യാനിരുന്നതായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ മണിരത്നം. ഈ ചിത്രത്തെ കുറിച്ച് താൻ നടൻ ഷാരൂഖാനുമായി സംസാരിച്ചിരുന്നു. എന്നാൽ ക്ലൈമാക്സ് രംഗത്ത് ചില ആശയ കുഴപ്പങ്ങൾ കാരണം വേണ്ടെന്ന് വെച്ച് സംവിധായകൻ പറയുന്നു. എന്നാൽ അലൈപായുതേ ഉപേക്ഷിച്ച് താൻ ‘ദിൽ സേ’ ചെയ്യുകയും ചെയ്യ്തു മണിരത്നം പറഞ്ഞു. അതിനു ശേഷം ‘അലൈപായുതേ’ എന്ന പേരിൽ തമിഴിൽ ഒരു സിനിമ പുറത്തിറക്കി, ചിത്രത്തിൽ ശാലിനിയും, മാധവനും ആയിരുന്നു നായിക നായകന്മാർ.

മണിരത്നം പറയുന്നത് ഇങ്ങനെ, ഷാറുഖ് ഖാനെയും കജോളിനെയും വച്ച് ഹിന്ദിയിൽ ചെയ്യാനിരുന്ന ചിത്രമാണ് ‘അലൈപായുതേ’പിന്നീട് അലൈപായുതേ എന്ന പേരിൽ തമിഴിൽ ചിത്രം പുറത്തിറക്കിയത്. താൻ ഷാറുഖിനോടും ,കജോളിനോടും ഇതിന്റെ കഥ പറയുകയും, ഇരുവരും അഭിനയിക്കാൻ തയാറാവുകയും ചെയ്തിരുന്നു. എന്നാൽ കഥയുടെ ക്ലൈമക്സ് രംഗങ്ങളുമായി ബന്ധപെട്ടു ചില ആശയക്കുഴപ്പങ്ങളുണ്ടായി. ഒരു ദിവസത്തെ ചുറ്റിപ്പറ്റിയാണ് ‘അലൈപായുതേ’ നടക്കുന്നത്. അപകടം അപകടം സംഭവിക്കുന്നതും ഭാര്യയെ കാണാതാകുന്നതും തിരഞ്ഞു പോകുന്നതുമായ ഭാഗങ്ങളൊന്നും ഷാറുഖിനോടു പറയുന്ന സമയത്ത് തിരക്കഥയിൽ ഇല്ലായിരുന്നു.

എന്തൊക്കെയോ അതിൽ ചെയ്യണമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ, അത് എന്താണെന്നു കണ്ടെത്താൻ അപ്പോൾ കഴിഞ്ഞില്ല. ഒടുവിൽ ‘ദിൽ സേ’ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു, അതു പൂർത്തിയായപ്പോൾ ‘അലൈപായുതേ’യിലെ പ്രശ്നം പരിഹരിക്കാനും സാധിച്ചു. മണിരത്നം സംവിധാനവും, സഹരചനയും , സഹനിര്മാണവും ചെയ്ത് 2000ത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘അലൈപായുതേ.