‘ലൂസിഫറി’ന്റെ കഥ ആദ്യം കേട്ടപ്പോൾ 12 എപ്പിസോഡുള്ള വെബ് സീരിസ് ആക്കണമെന്ന് ചിന്തിച്ചു! എന്നാൽ സിനിമയാക്കാൻ ആലോചിച്ചപ്പോൾ മറ്റൊരു കാര്യം മനസിലെത്തി, പൃഥ്വിരാജ്

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാലിൻറെ ഹിറ്റ് ചിത്രമാണ് എമ്പുരാൻ, രണ്ടു ദിവസം മുൻപായിരുന്നു ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്യ്തിരുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചു പറയുകയാണ് നടനും, സംവിധായകനുമായ പൃഥ്വിരാജ്. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ പന്ത്രണ്ട് എപ്പിസോഡുള്ള വെബ് സീരീസ് ആകാമെന്നാണ് കരുതിയതെന്നും അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഈ മെയിന്‍ സ്ട്രീം സിനിമയുടെ പല ഫ്ളെയ്വറും ഉണ്ടായെന്ന് വരില്ലെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാൽ സിനിമയായി ചെയ്യാൻ തീരുമാനിച്ചപ്പോൾ മൂന്ന് ഭാഗങ്ങള്‍ ആകാമെന്ന് കരുതി, ലൂസിഫര്‍ മൂന്ന് ഫ്രാഞ്ചൈസികളായി ഇറക്കണമെന്ന്  തീരുമാനിച്ചിരുന്നു, ആദ്യമായി താന്‍ സംവിധായകന്‍ ആകുമ്പോള്‍ മൂന്ന് ഭാഗമുള്ള സിനിമയാണ് ചെയ്യുന്നതെന്നറിഞ്ഞാല്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും, അതുകൊണ്ടു തന്നെ ലൂസിഫറിന്റെ സക്‌സസ് സെലിബ്രേഷനിലാണ് രണ്ടും മൂന്നും ഭാഗത്തിന്റെ കാര്യംതാൻ വെളിപ്പെടുത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ മൂന്ന് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായി ഇറക്കണം എന്നുതന്നെയാണ്   തീരുമാനിച്ചിരുന്നത്.   കാരണം കഥകേട്ടപ്പോൾ നല്ല ദൈർഘ്യം ഉള്ളതുപോലെ തോന്നി, സിനിമയുടെ മൂന്ന് ഭാഗങ്ങൾ ആക്കുന്നതിനു മുൻപ് ആദ്യം ഞങ്ങള്‍ പന്ത്രണ്ട് എപ്പിസോഡുള്ള വെബ് സീരീസ് ആക്കാമെന്ന് വിചാരിച്ചു പൃഥ്വിരാജ് പറയുന്നു.അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍.