നാഗചൈതന്യയും, സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രം ‘തണ്ടേൽ’ ട്രെയിലർ പുറത്ത്

നാഗചൈതന്യയും, സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രം ‘തണ്ടേൽ’ ട്രെയിലർ പുറത്ത് വിട്ടു ചത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചന്ദു മൊണ്ടേതിയാണ് ഈ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  ദേവി ശ്രീ പ്രസാദ് ആണ്. നാഗചൈതന്യയുടെ 23ാം ചിത്രമാണ് തണ്ടേൽ. എഡിറ്റിങ് നവീൻ നൂലി. മലയാളിയായ ശ്യാംദത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും, അവരെ  തടവിലാക്കുന്നതുമാണ് ഈ  സിനിമയുടെ പ്രമേയം. ഗീത ആർട്‌സിൻ്റെ കീഴിൽ ബണ്ണി വാസു നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിച്ച ഈ ചിത്രത്തിൽ നാഗ ചൈതന്യയും, സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചന്ദൂ മൊണ്ടേതി ആണ് ചിത്രത്തിന്റെ  രചനയും ,സംവിധാനവും നിർവഹിച്ചിരിക്കുന്നത്.